'പ്രതിപക്ഷ നേതാവിന് എന്തിനാണ് ഇരട്ടമുഖം'; രമേശ് ചെന്നിത്തലയെ വിമർശിച്ച് മുഖ്യമന്ത്രി

കെട്ടുകഥകൾ ചുമന്നുകൊണ്ടുവന്നാൽ സർക്കാരിന് ഒന്നും ചെയ്യാനാകില്ല. അത് ചുമക്കുന്നവർ തന്നെ പേറണമെന്നും മുഖ്യമന്ത്രി

News18 Malayalam | news18-malayalam
Updated: August 5, 2020, 8:49 PM IST
'പ്രതിപക്ഷ നേതാവിന് എന്തിനാണ് ഇരട്ടമുഖം'; രമേശ് ചെന്നിത്തലയെ വിമർശിച്ച് മുഖ്യമന്ത്രി
രമേശ് ചെന്നിത്തല, പിണറായി വിജയൻ
  • Share this:
തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ പൊലീസിനെ ഏല്പിച്ച സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി. സംസ്ഥാനത്തെ പൊലീസ് രാജാക്കാൻ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷനേതാവ് ആരോപിച്ചതെന്നും എന്ത് കണ്ടിട്ടാണ് ഈ ആക്ഷേപമെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.

ഒരു വശത്ത് ആരോഗ്യപ്രവർത്തകരെ ആക്ഷേപിക്കുന്നുവെന്ന് പറയുക. മറുപക്ഷത്ത് പൊലീസ് ഇടപെടൽ മരവിപ്പിക്കുക. ഇതോടെ കോവിഡ് സംസ്ഥാനത്ത് പടർന്നുപിടിക്കും. ഇതറിയാത്ത ആളാണോ പ്രതിപക്ഷനേതാവ്? എന്തിനാണ് ഈ ഇരട്ടമുഖം എന്നും മുഖ്യമന്ത്രി ചോദിച്ചു.

TRENDING:Covid 19| കേരളത്തിന് നേരിയ ആശ്വാസം; 1234 പേർ കോവിഡ് മുക്തരായി; ഇന്നു രോഗം 1195 പേർക്ക്[NEWS]കനത്ത മഴ വരുന്നു; ജനങ്ങൾ കരുതിയിരിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി[NEWS]Anupama Parameswaran| മലയാളത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള കാരണം തുറന്നു പറഞ്ഞ് അനുപമ പരമേശ്വരൻ[PHOTOS]
കോവിഡ് പ്രതിരോധം കൂടുതൽ ശക്തമായി മുന്നോട്ടുപോകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. അക്കാര്യത്തിൽ
സംസ്ഥാനം ഏറെ മുന്നിലാണ്. എന്നിട്ടും പറയുന്നു, സർക്കാർ പരാജയപ്പെട്ടുവെന്ന്. ആരോടാണിത് പറയുന്നത്? ജനങ്ങളോടോ? ജനങ്ങളിൽ എല്ലാവരുമില്ലേ? ഏതെങ്കിലും ഒരു വിഭാഗക്കാർ മാത്രമാണോ ഉള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.

തെറ്റായ പ്രചാരണങ്ങളും കുത്തിത്തിരിപ്പുകളും കൊണ്ടുവരരുത്. കെട്ടുകഥകൾ ചുമന്നുകൊണ്ടുവന്നാൽ സർക്കാരിന് ഒന്നും ചെയ്യാനാകില്ല. അത് ചുമക്കുന്നവർ തന്നെ പേറണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Published by: user_49
First published: August 5, 2020, 8:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading