'അഴിഞ്ഞാട്ടത്തിനും അഴിമതിക്കും കുടപിടിക്കുന്നവരാകരുത് ന്യായാധിപ സ്‌ഥാനത്തിരുന്നവർ': V4kochi യെ പിന്തുണച്ച കെമാൽപാഷയ്ക്കെതിരെ മുഖ്യമന്ത്രി
'അഴിഞ്ഞാട്ടത്തിനും അഴിമതിക്കും കുടപിടിക്കുന്നവരാകരുത് ന്യായാധിപ സ്‌ഥാനത്തിരുന്നവർ': V4kochi യെ പിന്തുണച്ച കെമാൽപാഷയ്ക്കെതിരെ മുഖ്യമന്ത്രി
കുത്തിത്തിരിപ്പുണ്ടാക്കി പ്രശസ്‌തി നേടുന്ന ഒരു ചെറിയ ആൾക്കൂട്ടമാണിവർ . അതിനെല്ലാം ഉന്നത സ്‌ഥാനത്തിരുന്നവർ ഉത്തരവാദിത്വം ഇല്ലാതെ പ്രതികരിക്കുകയാണോ വേണ്ടത്. പ്രോത്‌സാഹനം കൊടുക്കേണ്ടത് അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനുമാണോ എന്ന വിവേകം അവർക്കുണ്ടാകട്ടെയെന്നും മുഖ്യമന്ത്രി
കൊച്ചി: ഉദ്ഘാടനത്തിന് മുൻപ് വൈറ്റില മേൽപ്പാലം തുറന്ന വിഫോർ കൊച്ചിയെ പിന്തുണച്ച കെമാൽപാഷയെരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നീതിപീഠത്തിൽ ഉന്നത സ്‌ഥാനം അലങ്കരിച്ചവർ അഴിഞ്ഞാട്ടത്തിനും അഴിമതിക്കും കുടപിടിക്കാൻ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു . കുത്തിത്തിരിപ്പുണ്ടാക്കി പ്രശസ്‌തി നേടുന്ന ഒരു ചെറിയ ആൾക്കൂട്ടമാണിവർ . അതിനെല്ലാം ഉന്നത സ്‌ഥാനത്തിരുന്നവർ ഉത്തരവാദിത്വം ഇല്ലാതെ പ്രതികരിക്കുകയാണോ വേണ്ടത്. പ്രോത്‌സാഹനം കൊടുക്കേണ്ടത് അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനുമാണോ എന്ന വിവേകം അവർക്കുണ്ടാകട്ടെയെന്നും മുഖ്യമന്ത്രി വൈറ്റില മേൽപാലം ഉദ്‌ഘാടനം ചെയ്യവേ പറഞ്ഞു.
ഈ സർക്കാർ കാണുന്നത് നാടിന്റെ വികസനമാണ് . അതിന് അടിസ്‌ഥാന സൗകര്യമൊരുക്കണം. അതിന് പ്രധാനമായി വേണ്ടത് പാലങ്ങളും റോഡുകളുമാണ്. ജനങ്ങൾക്ക് ഉപകരിക്കുന്ന പൊതുഗതാഗത സംവിധാനങ്ങൾ ഒരുക്കാൻ ‘പുതിയ കാലം പുതിയ നിർമ്മാണം’ എന്നതടിസ്‌ഥാനമാക്കിയാണ് പൊതുമരാമത്ത് വകുപ്പ് പ്രവർത്തിക്കുന്നത് അതിന്റെ ഗുണം കാണാനുണ്ട്. പ്രഖ്യാപനത്തിനൊപ്പം പൂർത്തീകരണത്തിനും ഈ സർക്കാർ പ്രാധാന്യം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലാരിവട്ടം പാലം അഴിമതിയുടെ സന്ദര്‍ഭത്തിലും ഇവരെ കണ്ടില്ല. നിരവധി പ്രതിസന്ധികളെ അതിജീവിച്ച് ഇത്തരമൊരു സംരംഭം പൂര്‍ത്തീകരിച്ചപ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് പ്രശസ്തി നേടാനിറങ്ങിയതാണവര്‍. ചെറിയൊരു ആള്‍ക്കൂട്ടം മാത്രമാണിത്. ഇവരെ ജനം തിരിച്ചറിയണം. നമ്മുടെ നാട് അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനും പ്രോത്സാഹനം നല്‍കേണ്ടതില്ല. നാടിന്റെ വികസനമാണ് ഈ സര്‍ക്കാരിന് പ്രധാനം. അടിസ്ഥാന സൗകര്യവികസനം പരമ പ്രധാനമാണ്. അടിസ്ഥാന സൗകര്യങ്ങളില്‍ ഏറ്റവും പ്രധാനം റോഡുകളും പാലങ്ങളും തന്നെയാണ്. ഇവയില്ലാതെ പൊതുഗതാഗതസൗകര്യം ഉറപ്പാക്കാന്‍ കഴിയില്ല. ഇത്തരമൊരു കാഴ്ചപ്പാടോടെയാണ് പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന ആശയത്തിലൂന്നി പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തിക്കുന്നത്.- മുഖ്യമന്ത്രി പറഞ്ഞു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.