റ്റി.ജി സജിത്ത്
തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് രാജു നാരായണസ്വാമിക്ക് മുഖ്യമന്ത്രിയുടെ ക്ലീന്‍ ചിറ്റ്. സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശ മുഖ്യമന്ത്രി തള്ളി. സമിതി ആദ്യം നല്കിയ റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിശദീകരണം തേടിയ ശേഷമാണ് മുഖ്യമന്ത്രിയുടെ തീരുമാനം. സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള വീഴ്ചകള്‍ രാജു നാരായണസ്വാമിയുടെ ഭാഗത്ത് ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. ഇതോടെ നാരായണസ്വാമിക്ക് സര്‍വീസില്‍ തിരിച്ചെത്താനാകും.
1991 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമിക്ക് പത്തു വര്‍ഷത്തെ സര്‍വീസ് ബാക്കി നില്കെയാണ് പിരിച്ചുവിടല്‍ ശിപാര്‍ശ ഉണ്ടായത്.തുടര്‍ച്ചയായ സര്‍വീസ് ചട്ടലംഘനം നടത്തിയെന്നായിരുന്നു ആരോപണം. നേരത്തെ സംസ്ഥാന കൃഷിവകുപ്പ് സെക്രട്ടറിയായിരിക്കെ സര്‍ക്കാരുമായും അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. തുടര്‍ന്ന് കേന്ദ്ര ഡപ്യൂട്ടേഷനില്‍ നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായിരിക്കെ മന്ത്രി സദാനന്ദ ഗൗഡക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചു. നാളികേര വികസന ബോര്‍ഡ് ചെയര്മാന് സ്ഥാനത്തു നിന്ന് നീക്കിയത് ചോദ്യം ചെയ്ത് സ്വാമി നല്കിയ പരാതി ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.
Also Read 'ശമ്പളമില്ലെങ്കിൽ ഭക്ഷണം കഴിക്കാൻ കഴിയില്ല; വയറ്റത്തടിക്കരുത്' - രാജു നാരായണ സ്വാമി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ias officer, Kerala, Kerala news, Latest news