തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഹജ്ജ് തീർത്ഥാടനത്തിന് അനുമതി വേണമെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പു മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയോട് ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കണ്ണൂർ എയർപോർട്ടിൽ നിന്നു കൂടി ഹജ്ജ് യാത്രക്ക് അനുമതി ലഭിച്ചാൽ തമിഴ്നാടിനും കർണ്ണാടകയുടെ തെക്കൻ പ്രദേശത്തുള്ളവർക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് പുറപ്പെടൽ കേന്ദ്രം ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് ന്യൂനപക്ഷക്ഷേമ മന്ത്രി മുക്താർ അബ്ബാസ് നഖ് വി വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്,
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഹജ്ജ് തീർത്ഥാടനത്തിന് അനുമതി വേണമെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയോട് ആവശ്യപ്പെട്ടു. ഇപ്പോൾ കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിൽ നിന്നാണ് തീർത്ഥാടകർ ഹജ്ജിന് പോകുന്നത്. കണ്ണൂർ എയർപോർട്ടിൽ നിന്നു കൂടി ഹജ്ജ് യാത്രക്ക് അനുമതി ലഭിച്ചാൽ തമിഴ്നാടിനും കർണ്ണാടകയുടെ തെക്കൻ പ്രദേശത്തുള്ളവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഈ വിഷയം കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദ്ദിപ് സിംഗ് പുരിയുമായും ചർച്ച ചെയ്തിട്ടുണ്ട്.
അയ്യായിരത്തിലേറെ തീർത്ഥാടകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഈ വിഷയം പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. ന്യൂനപക്ഷ വിഭാഗങ്ങൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കിയ പ്രധാനമന്ത്രി ജൻ വികാസ് പദ്ധതി പ്രകാരം കൂടുതൽ ഗുണഭോക്താക്കളെയും കൂടുതൽ പ്രദേശത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളം ഇത് പരമാവധി പ്രയോജന പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. മുൻ കാലങ്ങളിൽ മലപ്പുറം ജില്ലയെ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. പുതിയ പദ്ധതി പ്രകാരം ഇത് കേരളത്തിലെ മുഴുവൻ ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിനുള്ള പദ്ധതി നിർദ്ദേശം സംസ്ഥാന സർക്കാർ ഒക്ടോബർ 31നകം സമർപ്പിക്കണം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.