നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മുഖ്യമന്ത്രിയുടെ മുന്നിലേക്ക് ഭിന്നശേഷിക്കാരനായ സഹോദരനെ എടുത്തുപൊക്കി ചെന്നു; പിന്നെ നടന്നതാണ് ശരിക്കുള്ള 'മോട്ടിവേഷൻ'

  മുഖ്യമന്ത്രിയുടെ മുന്നിലേക്ക് ഭിന്നശേഷിക്കാരനായ സഹോദരനെ എടുത്തുപൊക്കി ചെന്നു; പിന്നെ നടന്നതാണ് ശരിക്കുള്ള 'മോട്ടിവേഷൻ'

  സുതാര്യമായ ദുരിതാശ്വാസനിധി വിവാദമാക്കുന്നതിനെതിരെ പ്രതികരിക്കാന്‍ വേണ്ടി കൂടിയാണ് നേരിട്ട് മലപ്പുറത്തുനിന്ന് ഇവിടെയെത്തി തുക കൈമാറിയതെന്നും ഷിഹാബുദ്ദീൻ പറഞ്ഞു.

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയയ്ക്കുന്നതിനെ എതിർത്ത് നിരവധി വ്യാജപ്രചരണങ്ങൾ ആണ് ഇത്തവണ സോഷ്യൽ മീഡിയകളിൽ ഉണ്ടായത്. എന്നാൽ, അതിനെയെല്ലാം തകർത്ത് നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയച്ചു.

   ഇതിന്, പുതിയൊരു മാതൃകയായിരിക്കുകയാണ് ഭിന്നശേഷിക്കാരനായ മലപ്പുറം പൂക്കോട്ടൂർ സ്വദേശി ഷിഹാബുദ്ദീൻ. ബാപ്പയ്ക്കും അനുജനുമൊപ്പം എത്തിയാണ്, മോട്ടിവേഷന്‍ ക്ലാസെടുത്ത് നേടിയ സമ്പാദ്യത്തിൽ നിന്നുള്ള പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ഷിഹാബുദ്ദീൻ എത്തിയത്.

   തരൂരിനെതിരെ KPCC; രാഹുൽ ഗാന്ധിയെ അതൃപ്തി അറിയിച്ചു

   സുതാര്യമായ ദുരിതാശ്വാസനിധി വിവാദമാക്കുന്നതിനെതിരെ പ്രതികരിക്കാന്‍ വേണ്ടി കൂടിയാണ് നേരിട്ട് മലപ്പുറത്തുനിന്ന് ഇവിടെയെത്തി തുക കൈമാറിയതെന്നും ഷിഹാബുദ്ദീൻ പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തു.

   മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

   "ഭിന്നശേഷിക്കാരനായ ഒരു ചെറുപ്പക്കാരനെ എടുത്തുപൊക്കി ചിലര്‍ രാവിലെ വന്നു. മന്ത്രി കെ.ടി ജലീലും ഒപ്പമുണ്ടായിരുന്നു. മോട്ടിവേഷന്‍ ക്ലാസെടുത്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ഷിഹാബുദ്ദീനെ ബാപ്പയും അനുജനും എടുത്ത് ചേമ്പറില്‍ എത്തിക്കുകയായിരുന്നു. താന്‍ കൈകാര്യം ചെയ്ത ക്ലാസുകളിലൂടെ ലഭിച്ച തുകയില്‍ നിന്ന് മാറ്റിവെച്ച വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് ഷിഹാബുദ്ദീന്‍ തന്‍റെ വയ്യായ്ക വകവെക്കാതെ എത്തിയത്.

   ഭിന്നശേഷിക്കാരനായ ഇദ്ദേഹം പ്ലസ് ടു വിദ്യാഭ്യാസത്തിനു ശേഷമാണ് മോട്ടിവേഷന്‍ ക്ലാസ് എടുക്കാന്‍ തുടങ്ങിയത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ ഷിഹാബുദ്ദീന്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഉള്‍പ്പെടെ ആയിരത്തോളം ക്ലാസുകള്‍ ഇതുവരെ കൈകാര്യം ചെയ്തിട്ടുണ്ട്. സുതാര്യമായ ദുരിതാശ്വാസനിധി വിവാദമാക്കുന്നതിനെതിരെ പ്രതികരിക്കാന്‍ വേണ്ടി കൂടിയാണ് നേരിട്ട് മലപ്പുറത്തുനിന്ന് ഇവിടെ എത്തി തുക കൈമാറിയതെന്ന് അദ്ദേഹം പറഞ്ഞു. ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സ്കൂള്‍തലം മുതല്‍ ബോധവല്‍ക്കരണം നല്‍കണമെന്നാണ് ഷഹാബുദ്ദീന്‍റെ ആഗ്രഹം."

   First published: