തിരുവനന്തപുരം: കൊറോണ വൈറസ് പൊട്ടി പുറപ്പെട്ട ചൈനയിലെ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ എത്തിക്കാൻ പ്രത്യേക വിമാനത്തിന് അനുമതി നൽകിയതിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംതൃപ്തി രേഖപ്പെടുത്തി. ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
വുഹാനിലെ മലയാളികൾക്ക് എല്ലാവിധ സഹായവും എത്തിക്കുന്നത് ഉറപ്പാക്കാൻ നോർക്ക് നിരന്തരം ഇടപെടുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
'കൊറോണ വൈറസ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ചൈനയിലെ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ എത്തിക്കാൻ പ്രത്യേക വിമാനത്തിന് സിവിൽ ഏവിയേഷൻ അനുമതി നൽകിയതിൽ സംതൃപ്തി രേഖപ്പെടുത്തുന്നു. ഈ ആവശ്യം ഉന്നയിച്ച് ഇന്നലെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. വുഹാനിലെ മലയാളികൾക്ക് എല്ലാവിധ സഹായവും എത്തിക്കുന്നത് ഉറപ്പാക്കാൻ നോർക്ക നിരന്തരം ഇടപെടുന്നുണ്ട്.'
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona outbreak, Corona virus, Corona virus China, Corona virus Kerala, Corona virus outbreak, Corona virus Wuhan, Wuhan