• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'രാജ്യത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാനം ഫെഡറലിസം'; ദേശീയ പതാക ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ

'രാജ്യത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാനം ഫെഡറലിസം'; ദേശീയ പതാക ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ

എല്ലാ മത വിശ്വാസികളെയും ഉൾക്കൊള്ളുന്ന ജന മുന്നേറ്റം ആയിരുന്നു സ്വാതന്ത്ര്യ പ്രസ്ഥാനം.

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക (Independence Day 2022) ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

    എല്ലാ മത വിശ്വാസികളെയും ഉൾക്കൊള്ളുന്ന ജന മുന്നേറ്റം ആയിരുന്നു സ്വാതന്ത്ര്യ പ്രസ്ഥാനം. ഈ യാഥാർഥ്യത്തെ മറന്നു കൊണ്ട് സ്വീകരിക്കുന്ന നിലപാട് രാജ്യത്തിനായി പൊരുതിയവരുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തുന്നതിന് തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

    76 ാം സംസ്ഥാനത്ത് വിപുലമായ രീതിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ജില്ലാ കേന്ദ്രങ്ങളിലെ സ്വാതന്ത്ര്യ ദിന പരിപാടികൾക്ക് മന്ത്രിമാർ നേതൃത്വം നൽകി. കണ്ണൂരിൽ എം വി ഗോവിന്ദനും, കൊല്ലത്ത് കെഎൻ ബാലഗോപാലും, എറണാകുളത്ത് പി രാജീവും, ആലപ്പുഴയിൽ പി പ്രസാദും കോട്ടയത്ത് വി എൻ വാസവനും കോഴിക്കോട് പി എ മുഹമ്മദ് റിയാസും പതാക ഉയർത്തി.

    Also Read- 'ഇത് ഐതിഹാസികദിനം; ഇനി പുതിയ ദിശയിൽ നീങ്ങണം'; പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

    വയനാട്ടിൽ എകെ ശശീന്ദ്രൻ, മലപ്പുറത്ത് വി അബ്ദുറഹിമാൻ, പത്തനംതിട്ടയിൽ വീണ ജോർജ്, പാലക്കാട് കെ കൃഷ്‌ണകുട്ടി, തൃശ്ശൂരിൽ കെ രാധാകൃഷ്ണൻ ,ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, കാസർഗോഡ് അഹമ്മദ് ദേവർകോവിലുമാണ് പതാക ഉയർത്തിയത്.

    Also Read-  ശ്രീനാരായണ ഗുരുവിന് ആദരം; പുതിയ ദിശയിൽ നീങ്ങാനുള്ള സമയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

    ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം രാജ്യത്ത് മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്നും ലോകമെമ്പാടും അതിന് സാക്ഷ്യം വഹിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ മഹാത്മാഗാന്ധി, ബിആർ അംബേദ്കർ, വീർ സവർക്കർ തുടങ്ങിയ മഹാനേതാക്കളുടെ പങ്ക് പ്രധാനമന്ത്രി മോദി അനുസ്മരിച്ചു. കൂടാതെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ മഹത്തായ സംഭാവന നൽകിയ വനിതാ പോരാളികളെയും അദ്ദേഹം ആദരിച്ചു.
    Published by:Naseeba TC
    First published: