'ദേശീയ പൗരത്വ നിയമം ഇവിടെ നടപ്പാക്കില്ല... ജനം സാക്ഷി, നാട് സാക്ഷി'; ആയിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

''ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കാനുള്ള ഒരു എന്യുമെറേഷൻ പ്രവർത്തനവും കേരളത്തിൽ നടക്കില്ല. ഒരു കരുതൽ തടങ്കൽ പാളയവും ഈ കേരളത്തിൽ ഉണ്ടാകില്ല.''

News18 Malayalam | news18-malayalam
Updated: January 16, 2020, 8:18 PM IST
'ദേശീയ പൗരത്വ നിയമം ഇവിടെ നടപ്പാക്കില്ല... ജനം സാക്ഷി, നാട് സാക്ഷി'; ആയിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം
പിണറായി വിജയൻ (ഫയൽ ചിത്രം)
  • Share this:
മലപ്പുറം: കേരളത്തിൽ ദേശീയ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് ആയിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. മലപ്പുറത്ത് ഇകെ വിഭാഗം സമസ്ത സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കാനുള്ള ഒരു എന്യുമെറേഷൻ പ്രവർത്തനവും കേരളത്തിൽ നടക്കില്ല. ഒരു കരുതൽ തടങ്കൽ പാളയവും ഈ കേരളത്തിൽ ഉണ്ടാകില്ല. ഇത് ജനം സാക്ഷി, നമ്മുടെ നാട് സാക്ഷി, ഈ നാട് ഈ സർക്കാരിൽ അർപ്പിച്ച ഉത്തരവാദിത്തം ഞങ്ങൾ നിറവേറ്റും. അതിന് നിങ്ങളുടെ എല്ലാവരുടെയും പിന്തുണയുണ്ടാകണം.- മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത് -----

''ഇതു കേരളമാണ്, മതനിരപേക്ഷതയുടെ കോട്ടയാണ്. ഈ മതനിരപേക്ഷതയുടെ കോട്ട ഒരു ശക്തിക്കും തകർക്കാനാകില്ല. നമുക്ക് ഒന്നായി നീങ്ങാം. ഒന്നായി നീങ്ങുമ്പോൾ ഒരു കൂട്ടരെ മാത്രം നാം മാറ്റിനിർത്തേണ്ടതുള്ളൂ. അത് വർഗീയ ശക്തികളും തീവ്രവാദ ചിന്താഗതിക്കാരുമാണ്. മറ്റെല്ലാവരും കൂടി ഒന്നിച്ചുനീങ്ങാം. അതുകൊണ്ടുതന്നെയാണ് നമ്മുടെ നാടിന്റെ ചരിത്രത്തിലൂന്നിനിന്നുകൊണ്ട് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്, ഇവിടെ ദേശീയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല, ഇവിടെ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ല. ഇവിടെ ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കാനുള്ള ഒരു എന്യുമെറേഷൻ പ്രവർത്തനവും നടക്കില്ല. അതോടൊപ്പം തന്നെ ഇങ്ങനെയുള്ള ആളുകളെയൊക്കെ സൂക്ഷിക്കാനുള്ള ഒരു കരുതൽ തടങ്കൽ പാളയവും ഈ കേരളത്തിൽ ഉണ്ടാകില്ല. ഇത് ജനം സാക്ഷി, നമ്മുടെ നാട് സാക്ഷി, ഈ നാട് ഈ സർക്കാരിൽ അർപ്പിച്ച ഉത്തരവാദിത്തം ഞങ്ങൾ നിറവേറ്റും. അതിന് നിങ്ങളുടെ എല്ലാവരുടെയും പിന്തുണയുണ്ടാകണം.''

Also Read- 'പൊലീസില്‍ പിണറായിക്ക് നിയന്ത്രണമില്ലേ ?'; ചോദ്യം ചെയ്ത് സമസ്ത

Published by: Rajesh V
First published: January 16, 2020, 8:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading