നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തെരുവിൽ കണ്ടത് കേരളത്തിന്‍റെ മഹാ പ്രതിഷേധം; വിശ്രമിക്കാനുള്ള സമയമായിട്ടില്ലെന്നും മുഖ്യമന്ത്രി

  തെരുവിൽ കണ്ടത് കേരളത്തിന്‍റെ മഹാ പ്രതിഷേധം; വിശ്രമിക്കാനുള്ള സമയമായിട്ടില്ലെന്നും മുഖ്യമന്ത്രി

  എന്നാൽ, വിശ്രമിക്കാൻ സമയമായിട്ടില്ലെന്നും ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ സ്വയം സമർപ്പിക്കാൻ എല്ലാവരും സന്നദ്ധരാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  മുഖ്യമന്ത്രി പിണറായി വിജയൻ

  മുഖ്യമന്ത്രി പിണറായി വിജയൻ

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ഇടതുമുന്നണി നേതൃത്വം നൽകിയ മനുഷ്യ മഹാശൃംഖലയിലേക്ക് ഒഴുകിയെത്തിയത് ലക്ഷങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയൻ പാളയത്ത് മനുഷ്യ മഹാശൃംഖലയുടെ ഭാഗമായി. തെരുവിൽ കണ്ടത് കേരളത്തിന്‍റെ മഹാ പ്രതിഷേധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തലസ്ഥാനത്ത് മനുഷ്യ മഹാശൃംഖല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

   നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ സ്വയം സമര്‍പ്പിക്കാന്‍ എല്ലാവരും സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

   HUMAN MEGA CHAIN | ലക്ഷങ്ങൾ ഒഴുകിയെത്തി; മഹാശൃംഖല മതിലായി മാറി

   പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് എതിരെ ശക്തമായി പ്രതിഷേധം ഉയര്‍ത്തിയ സംസ്ഥാനമാണ് കേരളം. അനിഷ്ട സംഭവങ്ങള്‍ ഒന്നുമില്ലാതെ തന്നെ കടുത്ത പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടു വരാന്‍ കേരളത്തിന് സാധിച്ചെന്നും ഇത് കേരളത്തിന്‍റെ തനിമയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരമൊരു രീതി അംഗീകരിക്കാന്‍ ജാതിഭേദവും മതദ്വേഷവും ഇല്ലാതെ എല്ലാവരും സഹോദര തുല്യരായി വാഴുന്ന ഒരു നാടിന് മാത്രമേ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

   മതാടിസ്ഥാനത്തില്‍ രാജ്യത്തിന്‍റെ പൗരത്വമാക്കാനുള്ള നീക്കം എത്രമാത്രം പ്രതിഷേധമാണ് ഉയര്‍ത്തിയതെന്ന് നാം കണ്ടു. രാജ്യം വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ത്തിയെന്നും അതിന്‍റെയെല്ലാം മുന്നില്‍ കേരളമാകെ മനുഷ്യമതിലായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യ മഹാശൃംഖലയില്‍ കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെയുള്ള ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്ന കാഴ്ചയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, വിശ്രമിക്കാൻ സമയമായിട്ടില്ലെന്നും ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ സ്വയം സമർപ്പിക്കാൻ എല്ലാവരും സന്നദ്ധരാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
   First published:
   )}