• HOME
  • »
  • NEWS
  • »
  • kerala
  • »
  • വികസനത്തിന്റെ ഇടതുപക്ഷ ബദലിനെ ദുർബലപ്പെടുത്താൻ നീക്കം; ദേശാഭിമാനിയുടെ 80ാം വാർഷികാഘോഷത്തിൽ മുഖ്യമന്ത്രി

വികസനത്തിന്റെ ഇടതുപക്ഷ ബദലിനെ ദുർബലപ്പെടുത്താൻ നീക്കം; ദേശാഭിമാനിയുടെ 80ാം വാർഷികാഘോഷത്തിൽ മുഖ്യമന്ത്രി

ബദൽ നയമാണ് കേരളത്തിന്റേത്. കേന്ദ്ര നയം കേരള സർക്കാർ പിന്തുടരുന്നില്ല.

  • Last Updated :
  • Share this:
    കോഴിക്കോട്: ദേശാഭിമാനിയുടെ 80ാം വാർഷികാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് ഉദ്ഘാടനം ചെയ്തു. വികസനത്തിന്റെ ഇടതുപക്ഷ ബദലിനെ ദുർബലപ്പെടുത്താൻ നീക്കമെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. ബദൽ നയമാണ് കേരളത്തിന്റേത്. കേന്ദ്ര നയം കേരള സർക്കാർ പിന്തുടരുന്നില്ല. ഭരണഘടനയെ തകർക്കാനുള്ള നീക്കമാണ് നടക്കുന്നത്. അറിയാനുള്ള സ്വാതന്ത്ര്യം നിലനിൽക്കണം.

    ചില മാധ്യമങ്ങൾ ഇത് മറന്നുപോകുന്നതായും വാർഷികാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. എം ടി വാസുദേവൻ നായർ മുഖ്യാഥിതിയായിരുന്നു. ദേശാഭിമാനി എഡിറ്റർ പുത്തലത്ത് ദിനേശൻ ചടങ്ങിൽഅധ്യക്ഷത വഹിച്ചു. രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

    Also Read- വീണ്ടും നായ ആക്രമണം; തൃത്താലയിൽ സെക്യൂരിറ്റി ജീവനക്കാരനെ തെരുവുനായ കടിച്ചു

    രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണം: പിരിച്ചുവിട്ട SFI വയനാട് ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു

    രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചതിനെ തുടർന്ന് പിരിച്ചുവിട്ട എസ്. എഫ് ഐ വയനാട് ജില്ലാ കമ്മറ്റി പുനസംഘടിപ്പിച്ചു. നേതൃനിരയിൽ മാറ്റമില്ലാതെയാണ് പുനസംഘടന. എം.പി. ഓഫീസ് ആക്രമണത്തിൽ പ്രസിഡൻറും സെക്രട്ടറിയുമുൾപ്പടെ 29 പേരെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് സംസ്ഥാന കമ്മറ്റി നിർദ്ദേശപ്രകാരം വയനാട് ജില്ലാ കമ്മറ്റി പിരിച്ചുവിട്ടത്. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.

    ജിഷ്ണു ഷാജിയെ സെക്രട്ടറിയായും ജോയൽ ജോസഫിനെ പ്രസിഡന്റായും വീണ്ടും തിരഞ്ഞെടുത്തു. കഴിഞ്ഞ ജൂൺ 24 നാണ് ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ഓഫീസ് ആക്രമിച്ച പ്രവർത്തകർ ഫർണിച്ചറുകൾ അടിച്ചു തകർക്കുകയും രാഹുൽ ഗാന്ധിയുടെ കസേരയിൽ വാഴ നടുകയും ചെയ്തു.
    Published by:Naseeba TC
    First published: