HOME » NEWS » Kerala » CM PINARAYI VIJAYAN LAID FOUNDATION STONE FOR 54 SCHOOL BUILDINGS IN KERALA AR

54 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു;ഏതൊക്കെ?

ലോകത്ത് എവിടേയുമുള്ള മികവുറ്റ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന അക്കാഡമിക് സൗകര്യം കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നിന്ന് ലഭിക്കുമെന്ന് കേരളത്തിലെ വിദ്യാർത്ഥികൾക്ക് തലയുയർത്തി പറയാനാവും.  

News18 Malayalam | news18-malayalam
Updated: October 3, 2020, 3:18 PM IST
54 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു;ഏതൊക്കെ?
പിണറായി വിജയൻ
  • Share this:
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിർമിക്കുന്ന 54 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കിഫ്ബിയിൽ നിന്ന് മൂന്നു കോടി രൂപ വീതം ചെലവഴിച്ച് 34 കെട്ടിടങ്ങളും പ്‌ളാൻ ഫണ്ടിൽ നിന്ന് 40 കോടി രൂപ ചെലവഴിച്ച് 20 കെട്ടിടങ്ങളുമാണ് നിർമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, പാലക്കാട്, കാസർകോട് ജില്ലകളിൽ മൂന്നു വീതവും പത്തനംതിട്ടയിൽ നാലും എറണാകുളത്ത് രണ്ടും മലപ്പുറത്ത് ഏഴും കോഴിക്കോട് ഒൻപതും വയനാട്ടിൽ 17 ഉം കെട്ടിടങ്ങളാണ് നിർമിക്കുന്നത്.

തിരുവനന്തപുരം : DIET UPS ആറ്റിങ്ങല്‍, GVHSS കുളത്തൂര്‍ നെയ്യാറ്റിന്‍കര, GHSS പാളയംകുന്ന്

കൊല്ലം : GLPGS കൊല്ലൂര്‍വിള , GMLPS പട്ടാഴി , GHSS വാക്കനാട്

പത്തനംതിട്ട : SMGHSS കുന്നന്താനം , GM new LPS ആഞ്ഞിലിത്താനം ,GHSS തോട്ടക്കോണം, GUPS കുന്നിട

കോട്ടയം: GLPS വെളിയന്നൂര്‍, GLPS ഇടനാട് , GHSS താഴത്തുവടകര

എറണാകുളം : GHS കുട്ടമശ്ശേരി , GHSS വെണ്ണല

പാലക്കാട് : GVHSS മലമ്പുഴ , GHSS ചാലിശ്ശേരി , GUPS കണക്കന്‍തുരുത്തി

മലപ്പുറം : GMVHSS വേങ്ങര ടൗണ്‍ , GHSS പൂക്കോട്ടുപാടം, GVHSS നെല്ലിക്കുത്ത് , GHSS കാട്ടിലങ്ങാടി , GHSS കാവന്നൂര്‍, GMUPS മുണ്ടമ്പ്ര, GLPS കൊമ്പംകല്ല്

കോഴിക്കോട് : GHSS മണിയൂര്‍, GVHSS ചെറുവണ്ണൂര്‍, GHSS കല്ലാച്ചി , GHS കാവിലംപാറ, GGHSS മടപ്പള്ളി , GVHSS മടപ്പള്ളി, GAGHSS (അച്ച്യുതന്‍ ഗേള്‍സ്), ചാലപ്പുറം , GVHSS പയ്യാനക്കല്‍ , NGO ക്വാട്ടേര്‍സ് GHSS

വയനാട് : GHSS വടുവന്‍ചാല്‍, GVHSS അമ്പലവയല്‍ ,GHSS മൂലങ്കാവ് , GHSS ആനപ്പാറ , GLPS പൂമല , GHS ബീനാച്ചി, GMHSS വെള്ളമുണ്ട, GHSS കാട്ടിക്കുളം , GHSSപനമരം , GLPS പുലിക്കാട് , GLPS പനവല്ലി , GHSS കുഞ്ഞോം, GLPS വിളമ്പുകണ്ടം , GHSS കാക്കവയല്‍ , GHS കുറുമ്പാല, GUPS ചെന്നലോട് , GHSS തരിയോട്

കാസര്‍ഗോഡ്: GSBS കുമ്പള , GVHSS കാഞ്ഞങ്ങാട് , GHSS അഡൂര്‍.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളെക്കുറിച്ച് സമൂഹത്തിന്റെ മനസിലുള്ള പഴയ ചിത്രം മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. ലോകത്ത് എവിടേയുമുള്ള മികവുറ്റ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന അക്കാഡമിക് സൗകര്യം കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നിന്ന് ലഭിക്കുമെന്ന് കേരളത്തിലെ വിദ്യാർത്ഥികൾക്ക് തലയുയർത്തി പറയാനാവും.

Also Read- മികവിന്റെ കേന്ദ്രങ്ങളായി മാറിയ 90 സ്‌കൂളുകൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു; ഏതൊക്കെ?

അതിന്റെ പ്രകടമായ തെളിവാണ് ഓൺലൈൻ വിദ്യാഭ്യാസം. വിദ്യാലയങ്ങളും ക്‌ളാസ് മുറികളും ഹൈടെക്ക് ആക്കുന്നതിന് നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ വിദ്യാഭ്യാസം ആരംഭിക്കാൻ അത് സഹായകരമായി.

സ്‌കൂളുകളിലെ സ്മാർട്ട് ക്‌ളാസ് റൂമുകളിൽ നിന്ന് അധ്യാപനം വീടുകളിലേക്ക് ഓൺലൈൻ ക്‌ളാസുകളിലൂടെ എത്തി എന്നതാണ് വ്യത്യാസം. ഇതിനുള്ള സംവിധാനം എല്ലാവർക്കും വീടുകളിലില്ലെന്ന പ്രശ്‌നവും വേഗത്തിൽ പരിഹരിക്കാനായി. ഇതിനുള്ള സൗകര്യമൊരുക്കാൻ സർക്കാരിനൊപ്പം സഹായവുമായി പലരും മുന്നോട്ടു വന്നു. ഇപ്പോഴത്തെ ഘട്ടത്തിൽ ഓൺലൈൻ വിദ്യാഭ്യാസം മികച്ച രീതിയിൽ നടത്താനായതിന്റെ മെച്ചം നാടിനും ഭാവിതലമുറയ്ക്കുമാണ്. ഒരു അക്കാഡമിക് വർഷം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനായി. ഓൺലൈൻ വിദ്യാഭ്യാസം ക്‌ളാസ് മുറികൾക്ക് പകരമാവില്ലെങ്കിലും ഇപ്പോൾ സ്‌കൂളുകൾ തുറക്കാൻ കഴിയുന്ന സാഹചര്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, വ്യവസായ മന്ത്രി ഇ. പി. ജയരാജൻ, ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് എന്നിവർ സംസാരിച്ചു.
Published by: Anuraj GR
First published: October 3, 2020, 3:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories