വര്‍ഗീയ ശക്തികളെ പ്രതിരോധിച്ചത് ധാര്‍ഷ്ട്യം എങ്കില്‍ ആ ധാര്‍ഷ്ട്യം ആവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

വര്‍ഗീയ ശക്തികള്‍ ഇളകിയാടി വന്നു. അവര്‍ക്കു മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നവരെയാണ് അവര്‍ക്ക് ആവശ്യം

news18
Updated: May 29, 2019, 6:29 PM IST
വര്‍ഗീയ ശക്തികളെ പ്രതിരോധിച്ചത് ധാര്‍ഷ്ട്യം എങ്കില്‍ ആ ധാര്‍ഷ്ട്യം ആവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി
പിണറായി വിജയൻ
  • News18
  • Last Updated: May 29, 2019, 6:29 PM IST
  • Share this:
തിരുവനന്തപുരം: വര്‍ഗീയ ശക്തികള്‍ക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കാതെ അവരെ പ്രതിരോധിച്ചത് ധാര്‍ഷ്ട്യം എങ്കില്‍ ആ ധാര്‍ഷ്ട്യം ആവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയത്തില്‍ മാത്രമല്ല ഭാവിയിലും സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ മുന്നില്‍ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുഭരണ വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കും വ്യക്തിപരമായ ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യമെന്ന ആരോപണത്തിന് മറുപടി നല്‍കവെയാണ് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി മുന്നില്‍ നില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞത്. 'വര്‍ഗീയ ശക്തികള്‍ ഇളകിയാടി വന്നു. അവര്‍ക്കു മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നവരെയാണ് അവര്‍ക്ക് ആവശ്യം. എന്നാല്‍  അര്‍പ്പിതമായ കര്‍ത്തവ്യം അനുസരിച്ച് പ്രതിരോധത്തിന് മുന്നില്‍ നിന്നു. അതു ധാര്‍ഷ്ട്യമാണെങ്കില്‍ അത് ഇനിയും ആവര്‍ത്തിക്കും നവോത്ഥാന മൂല്യങ്ങള്‍ ഇനിയും സംരക്ഷിക്കും' പിണറായി പറഞ്ഞു.

Also Read: തകർന്നടിഞ്ഞ വടക്കൻ കോട്ടകൾ; പാലക്കാട്ടും ആലത്തൂരും കാസർകോടും സംഭവിച്ചതെന്ത്?

പ്രതിപക്ഷം വഴിവിട്ട രീതികളിലൂടെയാണ് വോട്ടുപിടിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഏതാനും സീറ്റുകള്‍ക്കും വോട്ടിനും വേണ്ടി ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും പോലുള്ള തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ പ്രതിപക്ഷം ഒപ്പം കൂട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ഉണ്ടായത് താത്കാലിക തിരിച്ചടിയെങ്കിലും ഗൗരവമായി കാണുന്നെന്ന പറഞ്ഞ മുഖ്യന്ത്രി ഞങ്ങള്‍ക്കൊപ്പം നിന്ന നല്ലൊരു ജനവിഭാഗത്തെ തെറ്റിദ്ധരിപ്പിച്ചെന്നും ശബരിമല വിഷയത്തില്‍ ധൃതി പിടിച്ചൊന്നും ചെയ്തില്ലെന്നും കോടതി വിധി മാനിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

First published: May 29, 2019, 6:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading