• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല: ഗവർണർക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്; പ്രശ്നങ്ങൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കും

ശബരിമല: ഗവർണർക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്; പ്രശ്നങ്ങൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കും

  • Last Updated :
  • Share this:
    തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിവിധ നേതാക്കളുടെയും പൊതുജനത്തിന്‍റെയും പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഗവർണർ പി സദാശിവം മുഖ്യമന്ത്രിയെ ചർച്ചയ്ക്കായി ക്ഷണിച്ചു. രാജ് ഭവനിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഗവർണറുമായി ചർച്ച ചെയ്തു.

    ഉച്ചയ്ക്ക് 12.30ന് തുടങ്ങിയ കൂടിക്കാഴ്ച അരമണിക്കൂർ നേരം നീണ്ടുനിന്നു. കുടിവെള്ളം ഇല്ലായ്മയെക്കുറിച്ചും നിലക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ വിശ്രമകേന്ദ്രങ്ങളുടെയും ശുചിമുറികളുടെയും സൗകര്യങ്ങളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ചർച്ചകൾ നടന്നു. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള ഗതാഗതസൗകര്യം മെച്ചപ്പെടുത്തേണ്ടതിനെക്കുറിച്ചും ചർച്ചകൾ നടന്നു. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്‍റെ പരാതിയെക്കുറിച്ചും ഗവർണർ മുഖ്യമന്ത്രിയോട് സംസാരിച്ചു.

    യതീഷ് ചന്ദ്രയും വിജയ് സാഖറെയും ക്രിമിനലുകളെന്ന് എ.എന്‍ രാധാകൃഷ്ണന്‍

    പൊലീസ് നടപടിയെക്കുറിച്ച് ഉയർന്ന പരാതികളെക്കുറിച്ചും നിരോധനാജ്ഞ എടുത്തുമാറ്റുന്നത് സംബന്ധിച്ചും ചർച്ചകൾ നടത്തി. ശബരിമല വിഷയത്തിൽ കേരള ഹൈക്കോടതി ഉന്നയിച്ച വിമർശനങ്ങളും ചർച്ചയിൽ ഉയർന്നുവന്നു. പ്രശ്നങ്ങൾ പരിശോധിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഗവർണർക്ക് ഉറപ്പ് നൽകി.

    യതീഷ് ചന്ദ്രയ്‌ക്കെതിരെ ശ്രീധരന്‍പിള്ള കേന്ദ്രത്തിന് പരാതി നല്‍കി

    ശബരിമലയിലെ നിയന്ത്രണങ്ങൾ സംബന്ധിച്ചും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സംബന്ധിച്ചും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ശബരിമല കർമ സമിതി എന്നിവരിൽ നിന്ന് ഗവർണർക്ക് പരാതി ലഭിച്ചിരുന്നു. കേരള കോൺഗ്രസ് നേതാവ് കെ എം മാണിയും കഴിഞ്ഞദിവസം ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

    First published: