HOME » NEWS » Kerala » CM PINARAYI VIJAYAN ON BLACK MASK CONTROVERSY AA

കറുത്ത മാസ്കിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി; സോഷ്യൽ മീഡിയയിൽ മാസ്ക് ധരിച്ച് പ്രതിഷേധം

കറുത്ത മാസ്ക് ധരിച്ചെത്തിയ മാധ്യമപ്രവർത്തർ ഉൾപ്പടെയുളളവരോട് മാസ്ക് മാറ്റാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. കറുത്ത മാസ്കിന് പകരം മറ്റൊരു മാസ്ക് തരാമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ മാസ്ക് മാറ്റാൻ മാധ്യമപ്രവർത്തകർ ഉൾപ്പടെയുളളവർ തയ്യാറായില്ല.

News18 Malayalam | news18-malayalam
Updated: February 14, 2021, 2:17 PM IST
കറുത്ത മാസ്കിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി; സോഷ്യൽ മീഡിയയിൽ മാസ്ക് ധരിച്ച് പ്രതിഷേധം
pinarayi vijayan
  • Share this:
കോഴിക്കോട്: വിദ്യാര്‍ഥി സംവാദ പരിപാടിയില്‍ കറുത്ത മാസ്‌ക് പാടില്ലെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം നിര്‍ദേശം ആരും നല്‍കിയിട്ടില്ല. കറുത്ത മാസ്ക് ധരിച്ചെത്തിയ വിദ്യാർത്ഥിയോടെ ക്ഷുഭിതനായെന്നുളള വാർത്തയും അദ്ദേഹം നിഷേധിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കുന്ന കിറ്റില്‍ മാസ്‌കും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ധരിച്ചിരിക്കുന്ന മാസ്‌ക് മാറ്റി കിറ്റിലുള്ള മാസ്‌ക് ധരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തത്. കറുത്തനിറത്തോട് തനിക്ക് ഒരു വിരോധവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

"പരിപാടിയില്‍ നിന്ന് മാധ്യമങ്ങളെ പുറത്താക്കിയിട്ടില്ല. അഭിപ്രായ പ്രകടനത്തിന് തടസമാവുന്ന തരത്തില്‍ മാധ്യമങ്ങള്‍ നില്‍ക്കേണ്ടെന്നത് തുടക്കം മുതല്‍ സ്വീകരിക്കുന്ന നിലപാടാണ്". - കാലിക്കറ്റ് സര്‍വകലാശാലയിലെ സംവാദപരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

Also Read 'ജോസ് കെ.മാണി ജൂനിയർ മാൻഡ്രേക്ക്; എൽഡിഎഫിന് ഇനി കഷ്ടകാലം:' പിണറായി വിജയനോട് മാണി സി. കാപ്പൻ

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത വെള്ളിമാട് കുന്ന് ജൻഡർ പാർക്ക് ഉദ്ഘാടനത്തിലാണ് കറുത്ത മാസ്‌കിന് വിലക്കേർപ്പെടുത്തിയെന്ന വാർത്ത പുറത്തുവന്നത്.  കറുത്ത മാസ്ക് ധരിച്ചെത്തിയ മാധ്യമപ്രവർത്തർ ഉൾപ്പടെയുളളവരോട് മാസ്ക് മാറ്റാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. കറുത്ത മാസ്കിന് പകരം മറ്റൊരു മാസ്ക് തരാമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ മാസ്ക് മാറ്റാൻ മാധ്യമപ്രവർത്തകർ ഉൾപ്പടെയുളളവർ തയ്യാറായില്ല.

പി.എസ്.സി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ പ്രതിപക്ഷ യുവജനസംഘടനകൾ പ്രതിഷേധം പ്രകടിപ്പിച്ചേക്കുമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കറുത്ത മാസ്ക് ഒഴിവാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയത്.

കറുത്ത മാസ്ക് ഒഴിവാക്കാൻ നിർദ്ദേശിച്ച സംഭവം  യൂത്ത് കോൺഗ്രസ് ഏറ്റെടുത്തു. സമൂഹമാധ്യമങ്ങളിലും ഇതിനെതിരെ ട്രോളുകൾ ഇറങ്ങി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം എൽ എ, കെ.എസ്. യു സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്, വി.ടി ബൽറാം എം എൽ എ തുടങ്ങിയവർ ഇതിനെതിരെ രംഗത്തെത്തി. കറുത്ത മാസ്ക് ധരിച്ച് ‘കറുത്ത ഹൃദയചിഹ്നം’ പങ്കിട്ട് ഷാഫി പറമ്പിൽ രംഗത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കത്തി. കറുത്ത മാസ്കും ചിരിക്കുന്ന കുട്ടികളും എന്ന തലക്കെട്ടോടെയാണ് ബൽറാം പ്രതിഷേധിച്ചത്.
Published by: Aneesh Anirudhan
First published: February 14, 2021, 2:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories