'ചിലര്‍ക്ക് സമൂഹ മാധ്യമങ്ങളോടുള്ള ആസക്തി ലഹരിയായി മാറുന്നു' ചികിത്സക്ക് പ്രത്യേക കേന്ദ്രങ്ങള്‍ ആവശ്യമെന്നും മുഖ്യമന്ത്രി

എല്ലാത്തിന്റെയും ഗുണദോഷങ്ങള്‍ പുതു തലമുറയ്ക്ക് പകര്‍ന്ന് നല്‍കാന്‍ കഴിയണം

news18
Updated: June 30, 2019, 4:55 PM IST
'ചിലര്‍ക്ക് സമൂഹ മാധ്യമങ്ങളോടുള്ള ആസക്തി ലഹരിയായി മാറുന്നു' ചികിത്സക്ക് പ്രത്യേക കേന്ദ്രങ്ങള്‍ ആവശ്യമെന്നും മുഖ്യമന്ത്രി
പിണറായി വിജയൻ (ഫയൽ ചിത്രം)
  • News18
  • Last Updated: June 30, 2019, 4:55 PM IST
  • Share this:
പെരുമ്പാവൂര്‍: ചിലര്‍ക്ക് സമൂഹ മാധ്യമങ്ങളോടുള്ള ആസക്തി ലഹരിയായി മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ആളുകളെ ചികിത്സിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ ആവശ്യമായിരിക്കുകയാണെന്നും അദ്ദേഹം കുറുപ്പംപടിയില്‍ പറഞ്ഞു. നവ മാധ്യമങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്കുള്ള മാര്‍ഗ്ഗമായി മാറിയെന്ന് വിമര്‍ശിച്ച മുഖ്യമന്ത്രി എല്ലാത്തിന്റെയും ഗുണദോഷങ്ങള്‍ പുതു തലമുറയ്ക്ക് പകര്‍ന്ന് നല്‍കാന്‍ കഴിയണമെന്നും പറഞ്ഞു.

നവമാധ്യമങ്ങളുടെ ഇടപെടലിനെക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി കുട്ടികളില്‍ നവമാധ്യമങ്ങളുണ്ടാക്കുന്ന സ്വാധീനത്തില്‍ രക്ഷിതാക്കള്‍ ഇടപെടണമെന്നും പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന ഡി ബാബു പോളിന്റെ അമ്മയും അധ്യാപികയായിരുന്ന മേരി പോളിന്റെ സ്മരണാര്‍ത്ഥം കുറുപ്പംപടി ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തില്‍ നിര്‍മ്മിച്ച ലൈബ്രറിയും വായനശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Also Read: വാളയാർ വാഹനാപകടം: ചികിത്സയിലിരുന്ന എട്ടു വയസുകാരനും മരിച്ചു

ബാബു പോള്‍ മരണം വരെ വിദ്യാര്‍ത്ഥിയായിരുന്നുവെന്നും പിണറായി വിജയന്‍ ഓര്‍മിപ്പിച്ചു. ബാബു പോള്‍, കെ.റോയ് പോള്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ലൈബ്രറി നിര്‍മ്മിച്ചത്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അവിസ്മരണീയ സംഭാവന നല്‍കിയ അധ്യാപികയായിരുന്നു മേരി പോള്‍. കുറുപ്പംപടി ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളിലെ ആദ്യ അധ്യാപികയായിരുന്ന മേരി പോള്‍ കുറുപ്പംപടി ട്രെയിനിങ് സ്‌കൂളിലെ പ്രധാന അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

First published: June 30, 2019, 4:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading