തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്കുവേണ്ടി ദയാഭായി നടത്തുന്ന സമരത്തോട് സർക്കാരിന് അനുകൂലസമീപനമാണുള്ളതെന്ന് മുഖ്യമന്ത്രി. എൻഡോസൾഫാൻ ദുരിതം പരിഹരിക്കണം എന്നാണ് സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ദയാബായി സമരം തുടരുന്നത് തെറ്റിദ്ധാരണ കൊണ്ടാകാമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
Also Read- എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നം: ദയാഭായിയുടെ സമരത്തിൽ സർക്കാർ ഇടപെട്ടു
അതേസമയം, എൻഡോസൾഫാൻ ഇരകൾക്ക് നീതി ആവശ്യപ്പെട്ടുള്ള ദയാബായിയുടെ നിരാഹാര സമരം തുടരുകയാണ്. മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിൽ സർക്കാരിൽ നിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് സമരം തുടരുന്നത്.
മന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ എടുത്ത പല തീരുമാനങ്ങളും ഇന്നലെ ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ നിന്ന് നൽകിയ രേഖാമൂലമുള്ള ഉറപ്പിൽ ഇല്ലെന്ന് സമര സമിതി കുറ്റപ്പെടുത്തുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chief Minister Pinarayi Vijayan, Daya bai, Endosulfan issue, Endosulphan victims