തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരുമായി ബന്ധപ്പെട്ട് ഒരു തട്ടിപ്പും ഉണ്ടായിട്ടില്ലെന്നും കസ്റ്റംസ് അന്വേഷണത്തിന് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സംസ്ഥാന സർക്കാർ നൽകുമെന്നും വെർച‌്വൽ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
സ്വപ്നയെ പ്ലേസ്മെൻ്റ് ഏജൻസി വഴിയാണ് നിയമിച്ചത്. നിയമനത്തിന് മുഖ്യമന്ത്രിയുടെ ഓഫീസുമായോ ഐ ടി വകുപ്പുമായോ യാതൊരു ബന്ധവുമല്ല. ഇവരെ ജോലിക്കെടുത്തതിൽ ഒരു അസ്വാഭാവികതയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
"വിമാനത്താവളത്തിലെ കള്ളക്കടത്തില്‍ സര്‍ക്കാരിന് ഒന്നുംചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കള്ളക്കടത്ത് തടയാന്‍ നിയോഗിക്കപ്പെട്ട കസ്റ്റംസാണ് ക്രമക്കേട് കണ്ടെത്തേണ്ടത്. പാഴ്സല്‍ വന്നത് യുഎഇ കോണ്‍സുലേറ്റിലേക്കാണ്. കോണ്‍സുലേറ്റിന്റെ അധികാര പത്രം ഉപയോഗിച്ചാണ് ക്രമക്കേട് നടന്നത്. ഇതില്‍ സംഭവിച്ച വീഴ്ചയില്‍ സര്‍ക്കാരിന് എങ്ങനെ മറുപടി പറയാനാവും? സംസ്ഥാനസര്‍ക്കാരിന്റെ ഏതു റോളാണ് ഇവിടെ വരുന്നത്" -മുഖ്യമന്ത്രി ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.