നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'നന്ദുവിന്റെ വിയോഗം നാടിന്റെ നഷ്ടമാണ്'; നന്ദു മഹാദേവയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി

  'നന്ദുവിന്റെ വിയോഗം നാടിന്റെ നഷ്ടമാണ്'; നന്ദു മഹാദേവയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി

  സ്നേഹത്തിലൂടെയും അനുകമ്പയിലൂടെയും മനുഷ്യരെ പ്രചോദിപ്പിച്ചു. നന്ദുവിൻ്റെ വിയോഗം നാടിൻ്റെ നഷ്ടമാണ്.

  • Share this:
   മലയാളികളെ ഏറെ ദുഃഖത്തിലാഴ്ത്തിയ വാർത്തയോടെയാണ് ഇന്നത്തെ പുലരി പിറന്നത്. കഠിനമായ വേദനയിലും ജീവിതത്തെ പ്രതീക്ഷയോടെ സ്നേഹിച്ച നന്ദു മഹാദേവ എന്ന പോരാളി വിട വാങ്ങി. കാൻസറിനോടുള്ള പോരാട്ടം അവസാനിപ്പിച്ച് നന്ദു മഹാദേവ (27) വേദനയില്ലാത്ത ലോകത്തേക്ക് യാത്ര പോയപ്പോൾ സോഷ്യൽമീഡിയയിലും നടക്കവും ദുഃഖവും നിറഞ്ഞ പോസ്റ്റുകളായിരുന്നു വന്നുകൊണ്ടിരുന്നത്.

   നന്ദുവിന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം അറിയിച്ചു. അർബുദ രോഗത്തിനെതിരെ അതിജീവനത്തിന്റെ സന്ദേശം സമൂഹത്തിനു നൽകിയ നന്ദുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. നന്ദുവിന്റെ വിയോഗം നാടിന്റെ നഷ്ടമാണ്. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

   ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

   അർബുദ രോഗത്തിനെതിരെ അതിജീവനത്തിൻ്റെ സന്ദേശം സമൂഹത്തിനു നൽകിയ തിരുവനന്തപുരം ഭരതന്നൂർ സ്വദേശി നന്ദു മഹാദേവൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അസാമാന്യമായ ധീരതയോടെ തൻ്റെ രോഗാവസ്ഥയെ നേരിട്ട നന്ദു പ്രതിസന്ധികൾക്ക് മുൻപിൽ പതറാതെ, അവയെ നേരിടാനുള്ള ആത്മവിശ്വാസം ജനങ്ങളിലേയ്ക്ക് പകർന്നു. സ്നേഹത്തിലൂടെയും അനുകമ്പയിലൂടെയും മനുഷ്യരെ പ്രചോദിപ്പിച്ചു. നന്ദുവിൻ്റെ വിയോഗം നാടിൻ്റെ നഷ്ടമാണ്. കുടുംബത്തിൻ്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ.

   തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായാ നന്ദു മഹാദേവ അതിജീവനം കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു. കോഴിക്കോട് എം വി ആര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം.

   You may also like:'എനിക്കൊട്ടും സങ്കടമില്ല; നീ ചെല്ലൂ വേദനകളില്ലാത്ത ലോകത്ത്'; നന്ദുവിന്റെ വിയോഗത്തിൽ നൊമ്പരക്കുറിപ്പ്

   നിശ്ചയദാർഢ്യത്തിന്റെ ആൾരൂപമായിരുന്നു നന്ദു മഹാദേവ. കാൻസറിനെ സധൈര്യം നേരിട്ട് പു‍ഞ്ചിരിയോടെ മുന്നേറുന്ന നന്ദുവിനെ അറിയാത്തവരായി അധികംപേർ കാണില്ല. അസുഖത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമെല്ലാം നന്ദു സോഷ്യൽ മിഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.

   അർബുദത്തെ അതിജീവിച്ച അപർണ ശിവകാമിയുടെ നന്ദുവിനെ കുറിച്ചുള്ള കുറിപ്പ് കണ്ണുനിറയ്ക്കുന്നതാണ്.

   ആരും തകർന്ന് പോകുന്ന അവസ്ഥയിൽ സ്നേഹത്തിന്റെ സാമ്രാജ്യം കെട്ടിപ്പടുത്തവനാണ് നന്ദുവെന്നും സുഹൃത്തുക്കൾ ഫേസ്ബുക്കിൽ കുറിച്ചു.

   നിഖിൽ വർഗീസിന്റെ കുറിപ്പ്
   Published by:Naseeba TC
   First published: