• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അടൂര്‍ ഗോപാലകൃഷ്ണന്‍ ലോകം കണ്ട മികച്ച സംവിധായകൻ; മലയാളത്തിന്റെ ബ്രാൻഡ് അംബാസഡർ'; മുഖ്യമന്ത്രി

'അടൂര്‍ ഗോപാലകൃഷ്ണന്‍ ലോകം കണ്ട മികച്ച സംവിധായകൻ; മലയാളത്തിന്റെ ബ്രാൻഡ് അംബാസഡർ'; മുഖ്യമന്ത്രി

കേരളത്തിന്റെ യശ്ശസ് ഉയര്‍ത്താന്‍ സംഭാവനകള്‍ നല്‍കിയ പ്രതിഭയാണ് അടൂർ ഗോപാലകൃഷ്ണൻ മുഖ്യമന്ത്രി

  • Share this:

    തിരുവനന്തപുരം: സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശാഭിമാനിയുടെ 80 ആം വാര്‍ഷികാഘോഷ ചടങ്ങില്‍ സമഗ്ര പുരസ്കാരം അടൂരിന് നല്‍കികൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രശംസ. ലോകം കണ്ട മികച്ച സംവിധായകനാണ് അടൂരെന്നും അന്തര്‍ദേശീയ രംഗത്തെ മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസിഡറാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

    നിലവിലെ കലാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി ഒഴുക്കിനെതിരേ നീന്തി നവഭാവുകത്വം പണിതവരുടെ കൂട്ടത്തിലാണ് അടൂരിന്റെ സ്ഥാനം. സിനിമ ദൃശ്യ ഭാഷ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കലാരൂപമാണെന്ന ആശയം അരക്കിട്ടുറപ്പിക്കുന്നതില്‍ അടൂരിന്റെ സിനിമകള്‍ വഹിച്ച പങ്ക് വളരെ വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Also Read-ആഡംബരം ഒഴിവാക്കി ഒരു കമ്മ്യൂണിസ്റ്റ് വിവാഹം; കോട്ടയം ജില്ലാ പഞ്ചായത്ത് നിയുക്ത വൈസ് പ്രസിഡന്റ്‌ ശുഭേഷ് വിവാഹിതനായി

    കേരളത്തിന്റെ യശ്ശസ് ഉയര്‍ത്താന്‍ സംഭാവനകള്‍ നല്‍കിയ പ്രതിഭയാണ് അടൂരെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകളെല്ലാം ജനം വിശ്വസിക്കുന്ന കാലമാണ് ഇതെന്നായിരുന്നു അടൂര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞത്. അതേസമയം കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദങ്ങളില്‍ അടൂരിനെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെയാണു മുഖ്യമന്ത്രിയുടെ പ്രശംസ.

    Published by:Jayesh Krishnan
    First published: