• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ശബരിമലയിലെ പൊലീസ് നടപടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി; ലോക്കപ്പ് മർദനത്തിൽ വിമർശനവും

പൊലീസിന്റെ മുഖം ക്രൂരതയുടെ പര്യായമായി മാറാൻ പാടില്ല

news18
Updated: August 26, 2019, 8:44 PM IST
ശബരിമലയിലെ പൊലീസ് നടപടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി; ലോക്കപ്പ് മർദനത്തിൽ വിമർശനവും
പിണറായി വിജയൻ
news18
Updated: August 26, 2019, 8:44 PM IST
കൊല്ലം: ശബരിമലയിലെ പൊലീസ് നടപടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട് കുരുതിക്കളമാക്കാന്‍ വന്നവരെ തടഞ്ഞ പൊലീസിനെ നാടിനു വേണ്ടി അഭിനന്ദിക്കുന്നു. വര്‍ഗീയ കോമരങ്ങള്‍ പൊലീസിനെ ആക്രമിച്ചിട്ടും അവര്‍ നിയന്ത്രണം പാലിച്ചു. കലാപമുണ്ടാക്കാനുള്ള ശ്രമം പൊലീസ് പരാജയപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാൽ പൊലീസ് സേന ചിലപ്പോള്‍ ദുഷ്പേരുണ്ടാക്കുന്നു. ലോക്കപ്പ് മര്‍ദനം പൊലീസിന്റെ മറ്റൊരു മുഖമായി. അതിന്റെ കാരണം ആലോചിക്കണം. പൊലീസുകാരുടെ ആത്മഹത്യയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉന്നതതലയോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്കപ്പ് മർദനവും തുടർന്നുള്ള മരണവും പൊലീസിന്റെ മറ്റൊരു മുഖമായി. അതല്ല പൊലീസിന്റെ ശരിയായ മുഖം. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഗൗരവമായി കാണണം. അത്തരത്തിലുള്ള സ്വഭാവ വൈകൃതങ്ങൾക്ക് അടിപ്പെടാൻ പാടില്ല. സംസ്കാര ഔന്നിത്യത്തോടെ പ്രവർത്തിക്കണം. പൊലീസിന്റെ മുഖം ക്രൂരതയുടെ പര്യായമായി മാറാൻ പാടില്ല. നടക്കാൻ പാടില്ലാത്തതും ചട്ടവിരുദ്ധമായുള്ളതും സ്റ്റേഷനിൽ ഉണ്ടാകാൻ പാടില്ല. എല്ലാ പൊലീസുകാരും പൊതുവായ ചട്ടം പാലിക്കാൻ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

First published: August 26, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...