ഇന്റർഫേസ് /വാർത്ത /Kerala / തീപിടുത്തം: മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയുടെ വേദി തകർന്നെന്ന വാർത്ത തെറ്റ്

തീപിടുത്തം: മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയുടെ വേദി തകർന്നെന്ന വാർത്ത തെറ്റ്

പിണറായി വിജയൻ

പിണറായി വിജയൻ

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: തലസ്ഥാനത്ത് ശ്രീകാര്യത്തിനു സമീപം മൺവിളയിൽ ഉണ്ടായ തീപിടുത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കേണ്ട പരിപാടിയുടെ വേദി തകർന്നെന്ന വാർത്ത തെറ്റ്. മുഖ്യമന്ത്രി വ്യാഴാഴ്ച മൺവിളയിൽ പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയുടെ വേദി തീപിടുത്തത്തിൽ തകർന്നെന്ന് ആയിരുന്നു ആദ്യം വാർത്തകൾ വന്നത്. എന്നാൽ, വേദിക്ക് ഒന്നും സംഭവിച്ചില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ന്യൂസ് 18 കേരളത്തിനോട് പറഞ്ഞു.

    മൺവിളയിലെ അഗ്രികൾച്ചർ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രയിനിങ് ഇൻസ്റ്റിറ്റ്യൂടിൽ ആയിരുന്നു മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ്. തീപിടുത്തം ഉണ്ടായ മൺവിളയിലെ ഫാമില പ്ലാസ്റ്റിക്സിനു സമീപമാണ് ഈ കെട്ടിടവും സ്ഥിതി ചെയ്യുന്നത്. എന്നാൽ, ഈ കെട്ടിടത്തിനോ വേദിക്കോ ഒന്നും സംഭവിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

    തീ നിയന്ത്രണവിധേയം; ഫയർഫോഴ്സ് അന്വേഷിക്കുമെന്ന് എ ഹേമചന്ദ്രൻ ഐപിഎസ്

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    അതേസമയം, കളക്ടർ കെ വാസുകിയും മേയർ പി കെ പ്രശാന്തും സംഭവസ്ഥലത്തെത്തി. സംഭവസ്ഥലത്തെ ആശങ്ക ഒഴിയുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇതിനിടെ, തീപിടുത്തത്തെ തുടർന്ന് വിഷപ്പുക ശ്വസിച്ച് അസ്വസ്ഥത തോന്നിയ രണ്ടുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയറാം രഘു , ഗിരീഷ് കോന്നി എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

    പാചകവാതക വില 61 രൂപ വർദ്ധിച്ചു

    ഇവർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

    First published:

    Tags: Disaster management, Fire breakout, Manvila fire, തീപിടുത്തം, മൺവിള തീപിടുത്തം