ഇന്റർഫേസ് /വാർത്ത /Kerala / ആംബുലന്‍സ് വഴിയിൽ കുടുങ്ങി; മുഖ്യമന്ത്രി അകമ്പടി വാഹനങ്ങളില്ലാതെ പിണറായിയിലെ വീട്ടിലെത്തി

ആംബുലന്‍സ് വഴിയിൽ കുടുങ്ങി; മുഖ്യമന്ത്രി അകമ്പടി വാഹനങ്ങളില്ലാതെ പിണറായിയിലെ വീട്ടിലെത്തി

എറണാകുളത്തുനിന്ന് മാവേലി എക്സ്പ്രസിൽ പുലർച്ചെ 4.46ന് തലശ്ശേരിയിൽ എത്തിയശേഷം പിണറായിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം

  • Share this:

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനങ്ങള്‍ തലശ്ശേരിയിൽ കടുങ്ങി. എറണാകുളത്തുനിന്ന് മാവേലി എക്സ്പ്രസിൽ പുലർച്ചെ 4.46ന് തലശ്ശേരിയിൽ എത്തിയശേഷം പിണറായിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. തുടർന്ന് അകമ്പടി വാഹനങ്ങളില്ലാതെയാണ് മുഖ്യമന്ത്രി പിണറായിയിലെ വീട്ടിലെത്തിയത്.

വിഐപി സുരക്ഷാ വാഹനം കടന്നുപോയശേഷം പിന്നാലെയെത്തിയ ജില്ലാ ആശുപത്രിയുടെ ആംബുലൻസ് തലശ്ശേരി റെയിൽവേ സ്റ്റേഷൻ‌ കെട്ടിടത്തിൽ‌ കുടുങ്ങിയിരുന്നു. ഇതോടെ പിന്നാലെയെത്തിയ അകമ്പടി വാഹനങ്ങള്‍ കുടുങ്ങുകയായിരുന്നു.

Also Read-‘സെസ് രാജ്യം ചലിപ്പിക്കാൻ, തുക അവശജനങ്ങൾക്കുള്ള സഹായത്തിന്, ഇടതുപക്ഷത്തിന്റെ വിശാല കാഴ്ചപ്പാട്’: ഇ.പി. ജയരാജൻ

ഒടുവിൽ ആംബുലൻസിന്റെ ടയറിന്റെ കാറ്റഴിച്ചാണ് വാഹനം മുൻപോട്ട് എടുത്തത്. ഫയർഫോഴ്സ് അടക്കം മറ്റു അകമ്പടി വാഹനങ്ങൾ മുഖ്യമന്ത്രി വീട്ടിലെത്തിയ ശേഷമാണ് എത്തിയത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Cm pinarayi vijayan, Escort to chief minister, Kannur