'ബഷീറിന്റെ കേസില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല; ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചത് നടപടിക്രമം പാലിച്ച്'; മുഖ്യമന്ത്രി
'ബഷീറിന്റെ കേസില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല; ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചത് നടപടിക്രമം പാലിച്ച്'; മുഖ്യമന്ത്രി
സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഭാഗമായി ഇരിക്കുന്ന ഒരാള്‍ ഓരോ ഘട്ടത്തിലും ഓരോ ചുമതല വഹിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി
Last Updated :
Share this:
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.ബഷീര്‍ നമ്മുടെയെല്ലാം സുഹൃത്താണ്. സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഭാഗമായി ഇരിക്കുന്ന ഒരാള്‍ ഓരോ ഘട്ടത്തിലും ഓരോ ചുമതല വഹിക്കേണ്ടി വരും. അതിന്റെ ഭാഗമായി ചുമതല നൽകിയിരിക്കുന്നത്.
ബഷീറിന്റെ കേസില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല. കൂടുതല്‍ ശക്തമായ നടപടികള്‍ മാത്രമേ സ്വീകരിച്ചിട്ടൂള്ളൂ. ഇനിയും അത് തുടരും. ഇപ്പോള്‍ സർക്കാർ ചുമതല കൊടുത്തു എന്നു മാത്രമേ ഉള്ളൂ. മറ്റ് കാര്യങ്ങളില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ എന്തെങ്കിലും വീഴ്ച വരുന്നുണ്ടോ എന്നാണ് നോക്കേണ്ടതെന്നും പിണറായി വിജയന് പറഞ്ഞു.
അതേസമയം പ്രതിഷേധങ്ങൾക്കിടെ ശ്രീറാം വെങ്കിട്ടരാമൻ ഇന്ന് ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. ആലപ്പുഴയുടെ 54 മത് കളക്ടർ ആയി ശ്രീറാം വെങ്കിട്ടരാമൻ എത്തുമ്പോൾ വിവിധ കോണുകളിൽ നിന്നാണ് പ്രതിഷേധം ഉയരുന്നത്.
ഭാര്യ രേണു രാജിൽ നിന്നാണ് ശ്രീറാം ആലപ്പുഴയുടെ ചുമതല ഏറ്റെടുത്തത്. അതേസമയം, വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് ശ്രീറാം പറഞ്ഞു.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് തിരുവനന്തപുരത്ത് അതിവേഗത്തിലെത്തിയ കാറിടിച്ച് മാധ്യമ പ്രവർത്തകൻ കെ എം ബഷീർ മരിച്ചത്. ശ്രീറാം വെങ്കിട്ടരാമൻ, സുഹൃത്ത് വഫ എന്നിവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ബഷീറിന്റെ വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.