ജനങ്ങളാണ് ഏത് സർവീസിന്‍റെയും യജമാനൻമാർ എന്ന ധാരണ വേണമെന്ന് മുഖ്യമന്ത്രി

മടിയും ഭയവും ലവലേശവുമില്ലാതെ പൊലീസ് സ്‌റ്റേഷനിൽ കടന്നുചെല്ലാനും പരാതി ബോധിപ്പിക്കാനും ഏതൊരു വ്യക്തിക്കും സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

News18 Malayalam | news18
Updated: November 10, 2019, 6:08 PM IST
ജനങ്ങളാണ് ഏത് സർവീസിന്‍റെയും യജമാനൻമാർ എന്ന ധാരണ വേണമെന്ന് മുഖ്യമന്ത്രി
സബ് ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുന്ന മുഖ്യമന്ത്രി
  • News18
  • Last Updated: November 10, 2019, 6:08 PM IST
  • Share this:
തിരുവനന്തപുരം: ജനങ്ങളാണ് ഏത് സർവീസിന്‍റെയും യജമാനൻമാർ എന്ന ധാരണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ സബ് ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

ജനങ്ങളെ സഹായിക്കുക, ജനങ്ങളുടെ കൂടെ നിൽക്കുക, ജനങ്ങളുടെ വിശ്വാസമാർജിക്കുക എന്നിവ ഏറ്റവും പ്രധാനമാണെന്ന് തിരിച്ചറിയാൻ കഴിയണം. മടിയും ഭയവും ലവലേശവുമില്ലാതെ പൊലീസ് സ്‌റ്റേഷനിൽ കടന്നുചെല്ലാനും പരാതി ബോധിപ്പിക്കാനും ഏതൊരു വ്യക്തിക്കും സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

ജനങ്ങളാണ് ഏതു സർവീസിന്റെയും യജമാനൻമാർ എന്ന ധാരണ വേണം.

തൃശൂർ കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ സബ് ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു.

ജനങ്ങളെ സഹായിക്കുക, ജനങ്ങളുടെ കൂടെ നിൽക്കുക, ജനങ്ങളുടെ വിശ്വാസമാർജിക്കുക എന്നിവ ഏറ്റവും പ്രധാനമാണെന്ന് തിരിച്ചറിയാൻ കഴിയണം. മടിയും ഭയവും ലവലേശവുമില്ലാതെ പോലീസ് സ്‌റ്റേഷനിൽ കടന്നുചെല്ലാനും പരാതി ബോധിപ്പിക്കാനും ഏതൊരു വ്യക്തിക്കും സാധിക്കണം. പോലീസ് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും നിയമപരമായ കാര്യങ്ങളിൽ ചെയ്യേണ്ടതില്ല. നിയമം നടപ്പിലാക്കുന്നതിന് മുഖം നോക്കേണ്ട കാര്യവുമില്ല. പക്ഷഭേദമെന്യേ കാര്യങ്ങൾ നടത്തണം. പാവപ്പെട്ടവർക്ക് നീതി നിഷേധിക്കരുത്. അവർക്ക് അൽപം മുൻഗണന കൊടുത്ത് അവരെ സഹായിക്കുന്ന ശൈലി സ്വീകരിക്കാനാവണം.

121 എസ്.ഐ ട്രെയിനികളിൽ 37 വനിതകളാണുള്ളത്. എസ്.ഐ റാങ്കിൽ വനിതകൾക്കും പുരുഷൻമാർക്കും ഒരുമിച്ചും ഒരു പോലെയും പരിശീലനം നൽകുന്നതും ഇതാദ്യമാണ്. പരിശീലനം പൂർത്തിയാക്കിയ എസ്.ഐ ട്രെയിനികളിൽ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരുമുണ്ട്. നിർമ്മിത ബുദ്ധി പോലുള്ള പുതിയ സംവിധാനങ്ങളിലേക്ക് കേരള പോലീസ് ചുവടുവെക്കുമ്പോഴാണ് സാങ്കേതിക യോഗ്യതയും പരിജ്ഞാനവും ഉള്ളവർ പോലീസിലേക്ക് കടന്നുവരുന്നത്. ഇവരുടെ സേവനം ഉപയോഗിക്കുന്നതിന് സർക്കാർ മുൻഗണന നൽകും.
First published: November 10, 2019, 6:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading