'സഹായം വേണ്ടെന്നു പറഞ്ഞിട്ടില്ല': വി. മുരളീധരനു മറുപടിയുമായി പിണറായി

'കേന്ദ്ര ആഭ്യന്തരമന്ത്രി വിളിച്ചെന്നതു ശരിയാണ്. പക്ഷേ അദ്ദേഹം പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല. ഹിന്ദിയിലായിരുന്നു സംസാരം. ഐ കാണ്‍ഡ് അണ്ടര്‍സ്റ്റാന്‍ഡ് ഹിന്ദി എന്ന് മാത്രമാണ് തങ്ങള്‍ സംസാരിച്ചത്. ഫോണ്‍ പ്രൈവറ്റ് സെക്രട്ടറിക്കു കൈമാറുകയായിരുന്നു.'

news18-malayalam
Updated: August 14, 2019, 5:13 PM IST
'സഹായം വേണ്ടെന്നു പറഞ്ഞിട്ടില്ല': വി. മുരളീധരനു മറുപടിയുമായി പിണറായി
വി. മുരളീധരൻ, പിണറായി വിജയൻ
  • Share this:
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായോട് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹായ വാഗ്ദാനം നിഷേധിച്ചെന്ന കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ പ്രസ്താവന തെറ്റാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി വിളിച്ചെന്നതു ശരിയാണ്. പക്ഷേ അദ്ദേഹം പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല. ഹിന്ദിയിലായിരുന്നു സംസാരം. ഐ കാണ്‍ഡ് അണ്ടര്‍സ്റ്റാന്‍ഡ് ഹിന്ദി എന്ന് മാത്രമാണ് തങ്ങള്‍ സംസാരിച്ചത്. ഫോണ്‍ പ്രൈവറ്റ് സെക്രട്ടറിക്കു കൈമാറുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

എനിക്ക് ഇംഗ്ലീഷില്‍ അത്ര പരിജ്ഞാനമില്ല, എങ്കിലും ഇംഗ്ലീഷിലാണ് ഹിന്ദി മനസ്സിലാവില്ലെന്ന് പറഞ്ഞത്. പിന്നീട് കേന്ദ്രമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോട് തന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് സംസാരിച്ചത്. ഇതില്‍ കേന്ദ്രമന്ത്രി മുരളീധരന് തെറ്റിദ്ധാരണയുണ്ടായത് എങ്ങനെയാണെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസഹായം താന്‍ വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും കേന്ദ്രത്തില്‍ നിന്ന് നല്ല രീതിയില്‍ സഹായം കിട്ടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം സാമ്പത്തിക സഹായം ആവശ്യപ്പെട്ടില്ലെന്നും കഴിഞ്ഞതവണ പ്രളയകാലത്ത് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതില്‍ 1400 കോടിയോളം രൂപ കൈയ്യിലുണ്ടെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു.

A‌lso Read 'നൗഷാദിന്റെ നന്മയും ലിനുവിന്റെ ത്യാഗവും ഏതെങ്കിലും പാർട്ടി പറഞ്ഞിട്ടല്ല'; മഹത്വത്തെ ഏതെങ്കിലും പ്രസ്ഥാനങ്ങളുടെ വാലിൽ ചുരുക്കിക്കെട്ടരുത്: ജോയ് മാത്യു

First published: August 14, 2019, 5:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading