നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Pinarayi | 'കുത്തിത്തിരിപ്പിന് ഒരു അതിര് വേണം കേട്ടോ' ഗൾഫിൽ മലയാളികൾ മരിക്കുന്നതിനെക്കുറിച്ചുള്ള പത്രവാർത്തയ്ക്ക് മുഖ്യന്ത്രിയുടെ മറുപടി

  Pinarayi | 'കുത്തിത്തിരിപ്പിന് ഒരു അതിര് വേണം കേട്ടോ' ഗൾഫിൽ മലയാളികൾ മരിക്കുന്നതിനെക്കുറിച്ചുള്ള പത്രവാർത്തയ്ക്ക് മുഖ്യന്ത്രിയുടെ മറുപടി

  'സങ്കുചിത ലക്ഷ്യത്തോടെ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നത് കോവിഡിനേക്കാൾ അപകടകാരിയായ രോഗബാധയാണ്'

  മുഖ്യമന്ത്രി പിണറായി വിജയൻ

  മുഖ്യമന്ത്രി പിണറായി വിജയൻ

  • Share this:
   തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കാൻ ഇനിയുമെത്ര മരിക്കണം' എന്ന തലക്കെട്ടുമായുള്ള ഒരു പത്രത്തിന്‍റെ പ്രചരണത്തിനെതിരെ മുഖ്യമന്ത്രി. കുത്തിത്തിരിപ്പിന് ഒരു അതിര് വേണം എന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പരാമർശിച്ചത്. വിദേശത്തെ മലയാളികളുടെ മരണങ്ങളുടെ പേരിൽ സങ്കുചിത ലക്ഷ്യത്തോടെ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നത് കോവിഡിനേക്കാൾ അപകടകാരിയായ രോഗബാധയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

   ലോകത്താകെ മരണമടഞ്ഞ മലയാളികളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത് ശ്രദ്ധയിൽപ്പെട്ടുവെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പരാമർശിച്ചത്. 'ഭരണകൂടങ്ങൾ അനാസ്ഥ തുടർന്നാൽ, നാം ഇനിയും നിശബ്ദത തുടർന്നാൽ കൂടുതൽ മുഖങ്ങൾ ചേർക്കപ്പെടുമെന്നാണ് ആ പത്രം പറഞ്ഞത്. അതിന് മറുപടി പറയാൻ ഇവിടെ ഉദ്ദേശിക്കുന്നില്ല. എന്നാൽ ഒരു കാര്യം ഓർക്കേണ്ടതുണ്ട്. ഈ രാജ്യങ്ങളിലൊക്കെ കേരളീയർ ഇപ്പോഴും ജീവിക്കുന്നുണ്ട്. അവർ അവിടെ തുടരുകയും വേണ്ടവരാണ്. ഈ രാജ്യങ്ങളിൽ കേരളീയർ അരക്ഷിതരാണ് എന്ന് പ്രചരിപ്പിക്കുമ്പോൾ അവിടെ ജീവിക്കുന്നവരെക്കുറിച്ച് ഓർമിച്ചിട്ടുണ്ടോ അവരെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ. കുത്തിത്തിരിപ്പിനൊക്കെ ഒരു അതിര് വേണം കേട്ടോ. എന്തുതരം മനോനിലയാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നവർക്ക് എന്ന് നാം എല്ലാം ചിന്തിക്കണം. ആരുടെയെങ്കിലും അനാസ്ഥകൊണ്ടോ അശ്രദ്ധ കൊണ്ടോ ആണോ ഈ മരണങ്ങൾ സംഭവിച്ചത്. വിദേശരാജ്യങ്ങളിൽ രോഗബാധിതരായ കേരളീയരയാകെ ഇങ്ങോട്ടു കൊണ്ടുവരാൻ കഴിയുമായിരുന്നോ ഈ നാട്ടിൽ വിമാനങ്ങളും ഇതര യാത്രാമാർഗങ്ങളുമില്ലാത്ത ലോക്ക്ഡൌണായിരുന്നു കഴിഞ്ഞ നാളുകളിലെന്ന് ഇവർക്ക് ബോധ്യമില്ലേ മരിച്ചു വീഴുന്ന ഓരോരുത്തരും ഈ നാടിന് പ്രിയപ്പെട്ടവരാണ്. അവരുടെ വേർപാട് വേദനാജനകവുമാണ്. അതിന്‍റെ പേരിൽ സങ്കുചിത ലക്ഷ്യത്തോടെ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നത് കോവിഡിനേക്കാൾ അപകടകാരിയായ രോഗബാധയാണ്'- മുഖ്യമന്ത്രി പറഞ്ഞു.

   നിയന്ത്രണങ്ങളുടെയും പരിശോധനകളുടെയും കാര്യത്തിൽ സംസ്ഥാന സർക്കാർ ഇതുവരെ എടുത്ത കർക്കശമായ നിലപാട് തുടരുകതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
   TRENDING:Covid 19 | നഴ്സിന് കോവിഡ്; പ്രതിരോധ കുത്തിവയ്പ്പെടുത്ത എറണാകുളത്തെ നാൽപ്പതിലധികം കുട്ടികൾ നിരീക്ഷണത്തിൽ [NEWS]Rehna Fathima Viral Video രഹന ഫാത്തിമയെ ന്യായീകരിക്കുന്നവർ വായിച്ചറിയാൻ ഒരു ഡോക്ടർ എഴുതുന്നു [NEWS]നടി ഷംനാ കാസിമിന് വിവാഹ ആലോചനയെന്ന പേരിൽ പണം തട്ടാൻ ശ്രമം; നാലു പേർ അറസ്റ്റിൽ [NEWS]
   സംസ്ഥാനത്ത് 152 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 81 പേർ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 98 പേർ വിദേശത്തുനിന്ന് വന്നവരും 46 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നതുമാണ്. എട്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
   Published by:Anuraj GR
   First published:
   )}