• HOME
  • »
  • NEWS
  • »
  • kerala
  • »
  • CM Pinarayi Vijayan | 'എന്തും വിളിച്ചുപറയാവുന്ന നാടല്ല കേരളം, വർഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ല'; മുഖ്യമന്ത്രി

CM Pinarayi Vijayan | 'എന്തും വിളിച്ചുപറയാവുന്ന നാടല്ല കേരളം, വർഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ല'; മുഖ്യമന്ത്രി

ഈ നാട്ടിൽ എന്തും വിളിച്ചുപറയാനാകില്ലെന്നും ഭരിക്കുന്നത് എൽഡിഎഫ് ആണെന്നത് ഓർമ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു

  • Share this:
    വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ (Hate Speech) കടുത്ത ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). എന്തും വിളിച്ചുപറയാവുന്ന നാടല്ല കേരളമെന്നും മതനിരപേക്ഷതയ്ക്ക് ഹാനി ഉണ്ടാക്കുന്ന ഒന്നും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കടവന്ത്രയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

    പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജിന്റേത് (PC George) നീചമായ പരാമർശമാണ്. ഈ നാട്ടിൽ എന്തും വിളിച്ചുപറയാനാകില്ലെന്നും ഭരിക്കുന്നത് എൽഡിഎഫ് ആണെന്നത് ഓർമ വേണമെന്നും പറഞ്ഞ മുഖ്യമന്ത്രി, വർഗീയ ശക്തികൾക്കെതിരെ നാപടിയെടുക്കുമെന്നും കൂട്ടിച്ചേർത്തു.

    ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ (Popular Front Rally) കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തെയും മുഖ്യമന്ത്രി വിമർശിച്ചു. 'എല്ലാ വർഗീയ ശക്തികളും സമമാണ്. ആലപ്പുഴയിൽ അരങ്ങേറിയത് ഇതിന്റെ മറ്റൊരു പതിപ്പാണ്. അവിടെ കുട്ടിയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചു. കടുത്ത മത വിദ്വേഷം ഉയർത്തുന്ന മുദ്രാവാക്യമാണ് കുട്ടിയെ കൊണ്ട് വിളിപ്പിച്ചത്. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ നാടിനാപത്താണ്. വർഗീയ ശക്തികളോട് യാതൊരു വിധത്തിലും വിട്ടുവീഴ്ചയുണ്ടാകില്ല.' - മുഖ്യമന്ത്രി പറഞ്ഞു.

    മതവിദ്വേഷ പ്രസംഗം: പി സി ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍; അറസ്റ്റ് ഉടൻ

    മത വിദ്വേഷ പ്രസംഗം (Hate Speech) നടത്തിയെന്ന കേസില്‍ കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോര്‍ജ് (PC George) പൊലീസ് കസ്റ്റഡിയില്‍. വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസില്‍ കൊച്ചി പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായ ജോര്‍ജിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്നുള്ള പൊലീസ് സംഘം എത്തിയിട്ട് അവര്‍ക്കു കൈമാറുമെന്നാണ് വിവരം. സ്റ്റേഷൻ പരിസരത്ത് ജോർജിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും സംഘടിക്കുന്നതുവഴിയുണ്ടാകാനുള്ള സംഘർഷ സാധ്യത കണക്കിലെടുത്ത് ജോർജിനെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നിന്ന് മാറ്റിയിട്ടുണ്ട്.

    Also Read- Sobha Surendran |'പി സി ജോർജ് നട്ടെല്ലുള്ളയാൾ; അനീതിക്കെതിരെ പ്രതികരിച്ചതിനാണ് പോലീസ് പിടിക്കാൻ നടക്കുന്നത്'; ശോഭാ സുരേന്ദ്രൻ

    സ്റ്റേഷൻ പരിസരത്തെ സ൦ഘര്‍ഷ അവസ്ഥ കണക്കിലെടുത്താണ് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ജാമ്യം റദ്ദാക്കിയ നടപടിയില്‍ അപ്പീല്‍ പോകുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. നിയമം അനുസരിച്ചാണ് സ്റ്റേഷനില്‍ ഹാജരായതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

    Also Read- PC George| 'പി സി ജോർജിനെ വേട്ടയാടാൻ അനുവദിക്കില്ല; സർക്കാരിന്റേത് ഇരട്ടനീതി': BJP സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

    വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസുമായി ബന്ധപ്പെട്ടാണ് പി സി ജോർജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായത്. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് പി സി ജോര്‍ജ് പൊലീസ് സ്റ്റേഷനിലെത്തിയത്. നിയമം പാലിക്കുമെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ജോര്‍ജിനെ പിന്തുണച്ച് ബിജെപിയും പ്രതിരോധിച്ച് പിഡിപിയും രംഗത്തെത്തിയതോടെ വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.
    Published by:Naveen
    First published: