• HOME
  • »
  • NEWS
  • »
  • kerala
  • »
  • Waqf Board | 'മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗ് ഏറ്റെടുക്കേണ്ട ; വഖഫ് വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

Waqf Board | 'മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗ് ഏറ്റെടുക്കേണ്ട ; വഖഫ് വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

മുസ്ലിമിന്റെ മുഴുവന്‍ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

  • Share this:
കണ്ണൂര്‍: വഖഫ്(Waqf Board )ബോര്‍ഡിലെ പി എസ് സി(Psc) നിയമന വിവാദത്തില്‍ മുസ്ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan).

സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് മുമ്പുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോള്‍ ആയിരുന്നു മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. മുസ്ലിമിന്റെ മുഴുവന്‍ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ബോര്‍ഡിലെ നിയമനം പിഎസ്സിക്ക് വിടാന്‍ തീരുമാനിച്ചത് വഖഫ് ബോര്‍ഡാണ്.

നിയമസഭയില്‍ ചര്‍ച്ച നടന്നപ്പോള്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് മാത്രമാണ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടത്. ഇപ്പോള്‍ വഖഫ് വിഷയം വലിയ പ്രശ്‌നമാക്കാനാണ് ലീഗ് ശ്രമിക്കുന്നത്.

മുസ്ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണോ മതസംഘടനയാണോയെന്ന് ലീഗുകാര്‍ തന്നെ തീരുമാനിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത സംഘടനകള്‍ എല്ലാ കാര്യവും മനസ്സിലാക്കുമ്പോഴും ലീഗുകാര്‍ക്കാണ് കാര്യങ്ങള്‍ മനസിലാകാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വഖഫ് ബോര്‍ഡ് നിയമന വിഷയം മുസ്ലിം മതസംഘടനകളുമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണും. കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കന്നത് വരെ വഖഫ് ബോര്‍ഡിലെ പിഎസ്സി വഴി നിയമനം നടത്തില്ലെന്ന് അദ്ദേഹം പറഞ്ഞു.മുസ്ലിം ലീഗ് എതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് അദ്ദേഹം ഉയര്‍ത്തിയത്.

വഖഫ് സംരക്ഷണ റാലിക്കിടെ വിദ്വേഷ പ്രസംഗം; ലീഗ് നേതാവിനെതിരെ പോലീസിൽ പരാതി


ലീഗ് നേതാക്കളുടെ മാനസികനില തകരാറിലായോ എന്ന് പരിശോധിക്കണം; മന്ത്രി റിയാസിനെതിരായ അധിക്ഷേപത്തിനെതിരെ DYFI

മുസ്ലിം ലീഗ് (Muslim League) വഖഫ് സംരക്ഷണ റാലിയില്‍ (Wakf rally) സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിയുടെ (Abdurahman Kallayi) വിവാദ പ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്ഐ രംഗത്ത്. അധികാരം നഷ്ടപ്പെട്ട ലീഗ് നേതാക്കളുടെ മാനസിക നില തകരാറിലായോ എന്നത് പരിശോധിക്കേണ്ടതുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

അനേകമാനേകം ധനാത്മകമായ രാഷ്ട്രീയ സമ്മേളനങ്ങൾക്ക് വേദിയായ ഈ കോഴിക്കോട് കടപ്പുറത്തിന് സമീപ ഭാവിയിൽ ഏറ്റവും നാണക്കേടായ ഒരു സമ്മേളനത്തിനാണ് ലീഗിന്റെ ഇടതുപക്ഷ വിരുദ്ധ വർഗ്ഗീയ ഒത്തുചേരൽ കാരണമായത്. മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഏറ്റവും നീചവും നിന്ദ്യവുമായ വാക്കുകൾ ഉപയോഗിച്ചു പരിഹസിച്ചത് മുസ്ലീം ലീഗിന്റെ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിയാണ്.ഡി. വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന സഖാവ്‌ മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല,വ്യഭിചാരമാണെന്നാണ് ലീഗിലെ വന്ദ്യ വയോധികനായ ആ മനുഷ്യൻ പ്രസംഗിച്ചത്.ലീഗിന്റെ അണികളുടെ ബൗദ്ധിക നിലവാരത്തിനൊത്ത് വേദിയിലിരുന്നു കയ്യടിക്കാനുണ്ടായിരുന്നത് പാണക്കാട് കുടുംബത്തിലെ തലമുറ നേതാക്കളും,പി.കെ കുഞ്ഞാലിക്കുട്ടിയും എം.കെ മുനീറും അടങ്ങുന്ന നേതാക്കളായിരുന്നെന്നും സനോജ് ആരോപിക്കുന്നു.

Also read- Mohammad Riyas | 'ഇത് വിവാഹമാണോ? വ്യഭിചാരമാണ്; പറയാൻ നട്ടെല്ല് വേണം' മന്ത്രി റിയാസിനെ അധിക്ഷേപിച്ച് Muslim League സെക്രട്ടറി

സഖാവ് മുഹമ്മദ് റിയാസിനെതിരെയുള്ള ഇവരുടെ ഈ പ്രചരണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും അദ്ദേഹം ആദ്യ തവണ കോഴിക്കോട് ലോക്സഭാ ഇലക്ഷനിൽ മത്സരിക്കുന്ന കാലം മുതൽ മതപരമായ വികാരങ്ങൾ അദ്ദേഹത്തിനെതിരാക്കി തിരിക്കാൻ കിണഞ്ഞു പരിശ്രമിച്ചവരാണിവരെന്നും സനോജ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയപരമായി അധിക്ഷേപിക്കുന്ന മുദ്രാവാക്യമാണ് ലീഗ് ജാഥയിൽ ഉയർന്ന് കേട്ടത്.' ചെത്തുകാരൻ കോരന് സ്ത്രീധനം കിട്ടിയതല്ല കേരളമെന്ന് '.മുന്നേ ഈ അധിക്ഷേപം ഉയർന്ന് കേട്ടത് സംഘപരിവാർ സമ്മേളനങ്ങളിലും പ്രകടനങ്ങളിലുമാണ്.ശബരിമല കലാപ കാലത്ത് സംഘികൾക്ക് നാരങ്ങാ വെള്ളം കലക്കി കൊടുത്ത ലീഗിന് അവരിൽ നിന്ന് പകർന്ന് കിട്ടിയതാകണം ഈ പുതിയ മുദ്രാവാക്യമെന്നും സനോജ് കുറ്റപ്പെടുത്തി.

Also read- Mullaperiyar മരംമുറി; ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു; Chief Wildlife Warden സ്ഥാനത്ത് തുടരാൻ നിർദേശം
Published by:Jayashankar Av
First published: