• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഇത് സർക്കാരിന്‍റെ വിജയം' കൂടുതൽ ഉത്തരവാദിത്വങ്ങളോടെ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി

'ഇത് സർക്കാരിന്‍റെ വിജയം' കൂടുതൽ ഉത്തരവാദിത്വങ്ങളോടെ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി

'എൽഡിഎഫിനെ ജനങ്ങൾ കൈവിട്ടുവെന്ന പ്രചാരണം സംസ്ഥാനത്ത് ഉണ്ടായിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് പാലാ ഫലം തെളിയിക്കുന്നു'

മുഖ്യമന്ത്രി പ‌ിണറായി വിജയൻ

മുഖ്യമന്ത്രി പ‌ിണറായി വിജയൻ

  • Share this:
    തിരുവനന്തപുരം: പാലായിലേത് സർക്കാരിന്‍റെ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ജനവിധി എൽഡിഎഫ് സർക്കാരിന്‍റെ ഉത്തരവാദിത്വം വർദ്ധിപ്പിച്ചു. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    എൽഡിഎഫിനെ ജനങ്ങൾ കൈവിട്ടുവെന്ന പ്രചാരണം സംസ്ഥാനത്ത് ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇത് തെറ്റാണെന്ന് പാലാ ഫലം തെളിയിക്കുന്നു. സംസ്ഥാനത്തിന് യുഡിഎഫ് പറ്റിയതല്ല എന്ന പൊതുബോധമുണ്ട്. സംസ്ഥാനത്ത് ഇപ്പോൾ നടപ്പാക്കിവരുന്ന വികസം തുടരാൻ എൽഡിഎഫ് തന്നെ ഇനിയും വരണമെന്ന ബോധമുണ്ട്. അത് അന്വർഥമാക്കുന്നതാണ് പാലാ വിധി. ഈ വിധി ഞങ്ങളുടെ ഉത്തരവാദിത്വം വർദ്ധിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

    തോൽവി; പാർട്ടിയിൽ മാത്രമല്ല നിയമസഭയിലും കരുത്തനായി ജോസഫ്

    സർക്കാരിന്‍റെ വിലയിരുത്തലാകും പാലാ തെരഞ്ഞെടുപ്പെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ഏത് തെരഞ്ഞെടുപ്പും നിലവിലുള്ള സർക്കാരിനെ വിലയിരുത്തുന്ന രീതിയുണ്ടാകും, തങ്ങൾ നല്ല ഫലം പ്രതീക്ഷിക്കുന്നുവെന്നും നേരത്തെ പറഞ്ഞിരുന്നു. വരുന്ന തെരഞ്ഞെടുപ്പുകൾക്ക് കൂടിയുള്ള സൂചന പാലായിലെ ഫലം. പാലായിലെ ജനങ്ങൾക്കും വോട്ടർമാർക്കും ഹൃദയംനിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
    First published: