നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുക എന്നതല്ല, നല്ല രീതിയില്‍ ജീവിക്കാനാണ് പഠിക്കേണ്ടത്'; മുഖ്യമന്ത്രി പിണറായി വിജയന്‍

  'കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുക എന്നതല്ല, നല്ല രീതിയില്‍ ജീവിക്കാനാണ് പഠിക്കേണ്ടത്'; മുഖ്യമന്ത്രി പിണറായി വിജയന്‍

  കേരളത്തില്‍ പലരുടെയും ചിന്ത സമ്പാദ്യത്തെ കുറിച്ചാണെന്നും അങ്ങനെ ജീവിക്കാന്‍ മറന്നുപോയ ചിലരുണ്ട് ഇത് അപകടകരമായ അവസ്ഥയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

   Pinarayi Vijayan.

  Pinarayi Vijayan.

  • Share this:
   തിരുവനന്തപുരം: കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുക എന്നതല്ല നല്ല രീതിയില്‍ ജീവിക്കാനാണ് പഠിപ്പിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(CM Pinarayi Vijayan). കേരള ബാങ്ക്(Kerala Bank) ആവിഷ്‌കരിച്ച വിദ്യാനിധി പദ്ധതിയുട ഉദ്ഘാടനവേളയിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് വിദ്യാനിധി സംഭാവനം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

   കേരളത്തില്‍ പലരുടെയും ചിന്ത സമ്പാദ്യത്തെ കുറിച്ചാണെന്നും അങ്ങനെ ജീവിക്കാന്‍ മറന്നുപോയ ചിലരുണ്ട് ഇത് അപകടകരമായ അവസ്ഥയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളില്‍ അമിതമായ സമ്പാദ്യബോധം ഉണ്ടാകാന്‍ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.

   ഏഴുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കാണ് വിദ്യാനിധി പദ്ധതി. പദ്ധതിയില്‍ അംഗങ്ങളാകുന്ന വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പയില്‍ മുന്‍ഗണന നല്‍കും.

   Also Read-R Hari Kumar | നാവികസേനയെ നയിക്കാന്‍ തിരുവനന്തപുരം സ്വദേശി; ആര്‍ ഹരികുമാര്‍ ചുമതലയേറ്റു

   Vaccine | കോവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്കെതിരേ നടപടി : സര്‍ക്കാര്‍ തീരുമാനം ഇന്ന്‌

   വാക്‌സിന്‍ (Vaccine)എടുക്കാത്ത സ്‌കൂള്‍(School) അധ്യാപകര്‍ക്ക് എതിരെ നടപടി എടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനം എടുത്തേക്കും ആരോഗ്യവകുപ്പിന്റെയും ഒപ്പം കോവിഡ് അവലോകന യോഗത്തിന്റെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ എടുക്കുക.

   ഇതിനായി സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കിയിട്ടുണ്ട്.വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകേണ്ടിവരും.

   മെഡിക്കല്‍ ബോര്‍ഡ് നടത്തുന്ന പരിശോധനയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാ എന്ന് കണ്ടെത്തുന്നവര്‍ക്കെതിരെയാകും നടപടി ഉണ്ടാകുക.

   സംസ്ഥാനത്ത് അയ്യായിരത്തോളം അധ്യാപകര്‍ ഇതുവരെ വാക്സിന്‍ എടുത്തിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

   വിശ്വാസത്തിന്റെ പേരില്‍ ഒരു വിഭാഗം അധ്യാപകര്‍ മാറിനില്‍ക്കുന്നുവെന്ന് പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി കടുപ്പിച്ചത്.

   വാക്‌സിനെടുക്കാത്ത അധ്യാപകരും അനധ്യാപകരും സ്‌കൂളില്‍ സ്‌കൂളിലെത്തേണ്ടെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത് സ്‌കൂളുള്‍ തുറന്ന ഒരു മാസം ആകുമ്പോഴും വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ എണ്ണത്തില്‍ കാര്യമായ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.
   Published by:Jayesh Krishnan
   First published: