തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി. വീടും ഭൂമിയും നഷ്ടമാകുന്നവർക്ക് നഗര പ്രദേശങ്ങളിൽ 2 ഇരട്ടിയും ഗ്രാമപ്രദേശങ്ങളിൽ 4 ഇരട്ടിയും തുക നഷ്ടപരിഹാരം നൽകും. കേരളത്തിൻ്റെ പാരിസ്ഥിതികവും സാമ്പത്തികവുമായ സാഹചര്യം പരിഗണിക്കാതെയുള്ള പദ്ധതി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
സിൽവർ ലൈൻ കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് നാശം വരുത്തുമെന്നും ചൂണ്ടിക്കാട്ടി എം.കെ.മുനീർ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. ജനങ്ങളുടെ ആശങ്കയാണ് പ്രതിപക്ഷം പങ്ക് വയ്ക്കുന്നതെന്നും എം കെ മുനീർ പറഞ്ഞു. പദ്ധതിസ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് പദ്ധതി കോട്ടം വരുത്തുന്നതും, പരിസ്ഥിതിക്ക് കടുത്ത നാശം വരുത്തുന്നതുമാണ്. ജനങ്ങൾ ഉയർത്തുന്ന കടുത്ത പ്രതിഷേധം അവഗണിച്ച് പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും എംകെ മുനീർ ആവശ്യപ്പെട്ടു.
എന്നാൽ പദ്ധതി നടത്തിപ്പിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുടെ ഗുണങ്ങളും ലഭിച്ച അനുമതികളും പഠനങ്ങളും വിശദീകരിച്ച മുഖ്യമന്ത്രി സംസ്ഥാനത്തെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നവർക്ക് ഭാവിയെ എതിർക്കാനാകില്ലെന്ന് പറഞ്ഞു..ആരാധനാലയങ്ങളും കാടുകളും തോടുകളുമടക്കം ഒഴിവാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. 93 14 കെട്ടിടങ്ങളെയാണ് പദ്ധതി ബാധിക്കുന്നത്.
63,941 കോടി രൂപയുടെ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 1,383 ഹെക്ടര്‍ ഭൂമിയാണ് പുനരധിവാസത്തിനുള്‍പ്പെടെ ആവശ്യമായി വരിക. ഇതില്‍ 1,198 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ്. സ്ഥലം ഏറ്റെടുക്കുന്നതിനു മാത്രം 13,362.32 കോടി രൂപ ആവശ്യമാണ്. കിഫ്ബി വഴി 2100 കോടി രൂപ ഭൂമി ഏറ്റെടുക്കലിനായി വകയിരുത്തുന്നുണ്ട്. സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കിയിട്ടുണ്ട്.
സാമൂഹ്യപ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് ഈ പദ്ധതിക്കുള്ള അലൈന്മെന്റ് നിശ്ചയിച്ചിരിക്കുന്നത്. ഒരു ഹെക്ടറിന് ഏകദേശം 9 കോടി രൂപ നഷ്ടപരിഹാരമായി കണക്കാക്കിയിരിക്കുന്നു. മാത്രമല്ല, ജനവാസം കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് പാതയുടെ ഭൂരിഭാഗവും കടന്നുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗ്രാമപ്രദേശങ്ങളില്‍ വിപണി വിലയുടെ പരമാവധി നാലിരട്ടിയും നഗരങ്ങളില്‍ രണ്ടിരട്ടിയുമാണ് നഷ്ടപരിഹാരമായി ലഭിക്കുക. 13,265 കോടി രൂപയാണ് സ്ഥലമേറ്റെടുക്കലിനും നഷ്ടപരിഹാരത്തിനുമായി കണക്കാക്കിയിരിക്കുന്നത്. ഇതില്‍ 1,730 കോടി രൂപ പുനരധിവാസത്തിനും 4,460 കോടി രൂപ വീടുകളുടെ നഷ്ടപരിഹാരത്തിനുമാണ് നീക്കിവെച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ധനകാര്യസ്ഥാപനങ്ങളുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. സില്‍വര്‍ലൈന്‍ പാതയിലെ കൊച്ചുവേളി മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള ഭാഗത്തെ ഒന്നാം ഘട്ട സ്ഥലം ഏറ്റെടുക്കലിനായി 3000 കോടി രൂപയുടെ വായ്പ ഹഡ്കോ അനുവദിച്ചുകഴിഞ്ഞു.
പദ്ധതിയുടെ നടത്തിപ്പിനായി അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളായ ജയ്ക്ക ഉള്‍പ്പെടെ സാമ്പത്തികസഹായം നല്കാന് മുന്നോട്ടു വന്നിട്ടുണ്ട്. എ.ഐ.ഐ.ബി, കെ.എഫ്.ഡബ്ല്യൂ, എ.ഡി.ബി. എന്നീ ധനകാര്യസ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
സമരം ചെയ്യുന്നവർ ദേശവിരുദ്ധരും തീവ്രവാദികളുമായി കാണരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വിശദമായ പാരിസ്ഥിതിക ആഘാത പഠനവും സാമൂഹിക ആഘാത പഠനവും നടത്താതെ പദ്ധതി നടപ്പാക്കരുതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡിപിആർ പുറത്ത് വിടണം. റെയിൽവേയുടെ പൂർണ അനുമതി കിട്ടിയിട്ടെ മുന്നോട്ട് പോകാവൂ. മുഖ്യമന്ത്രിയുടെ മറുപടി നിരാശാജനകമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങി പോയി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.