കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരുടെ വീട് സന്ദർശിക്കാൻ താൽപര്യം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട്, സിപിഎം ജില്ലാ നേതൃത്വം കോൺഗ്രസ് നേതാക്കളെ ബന്ധപ്പെട്ടു. എന്നാൽ, പ്രവർത്തകർ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്ന് കാസർകോട് ഡി.സി.സി വ്യക്തമാക്കി.
പാർട്ടി ഓഫീസ് ശിലാസ്ഥാപനത്തിനു ശേഷം കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിക്കാനാണ് മുഖ്യമന്ത്രി ആലോചിക്കുന്നത്
കഴിഞ്ഞദിവസം റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകുടെ വീട്ടിലെത്തിയിരുന്നു. ഇന്നലെ, രാവിലെ ഒമ്പതു മണിയോടെ ആയിരുന്നു മന്ത്രി ഇവിടെയെത്തിയത്. കേരളമാകെ അപലപിച്ച കൊടുംക്രൂരതയാണ് നടന്നതെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഏത് സാഹചര്യത്തിലാണ് സന്ദര്‍ശനം എന്ന ചോദ്യത്തിന് താൻ സിപിഐക്കാരനാണ് കേരള സർക്കാരിന്‍റെ ഭാഗമാണ്, അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, തിരിച്ചും മറിച്ചും ചോദിക്കേണ്ട കാര്യമില്ലെന്നായിരുന്നു മറുപടി.
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ
നേരത്തെ, പാലക്കാട് കുന്തിപ്പുഴയിൽ കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിന്റെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തിയിരുന്നു. 2018 മാർച്ച് രണ്ടിനായിരുന്നു ഈ സന്ദർശനം. കൊലപാതക സ്ഥാനത്തു സിപിഐ ആണെന്ന ആരോപണം നിലനിൽക്കെയാണ് അന്നു മുഖ്യമന്ത്രി സന്ദർശനം നടത്തിയത്. സഫീർ, കൊല്ലപ്പെട്ട് ഒരാഴ്ചയ്ക്കുള്ളിലായിരുന്നു ഈ സന്ദർശനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chief Minister Pinarayi Vijayan, Kasargod Murder, Krupesh Kasargod, Mohanlal, Periya Youth Congress Murder, Sharath Lal, കാസർകോഡ് ഇരട്ടക്കൊലപാതകം, കൃപേഷ്, പെരിയ യൂത്ത് കോൺഗ്രസ് കൊലപാതകം, മോഹൻലാൽ, ശരത് ലാൽ