തിരുവനന്തപുരം: തന്‍റെ അച്ഛനും സഹോദരന്മാരും ചെത്തു തൊഴിലാളികൾ ആയിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുമ്പോൾ ആയിരുന്നു തനിക്കെതിരായ ജാതീയ അധിക്ഷേപത്തിനെതിരെ മുഖ്യമന്ത്രി പ്രതികരിച്ചത്. തന്‍റെ അച്ഛൻ ചെത്തുതൊഴിലാളി ആയിരുന്നു. സഹോദരന്മാരും ചെത്തുതൊഴിലാളികൾ ആയിരുന്നു. ചിലർ കുറച്ച് കാലമായി ഇത് പറഞ്ഞു കൊണ്ടിരിക്കുന്നു.
താൻ ഇന്ന ജാതിയിൽപ്പെട്ടയാളാണെന്ന് എന്നെ അവർ ഓർമിപ്പിക്കുന്നു. ഞാൻ ചെത്തുകാരന്‍റെ മകനാണ്.വിജയൻ ആ ജോലിയേ ചെയ്യാൻ പാടുള്ളൂവെന്ന് അവർ കരുതുന്നു. കാലം മാറി എന്ന കാര്യം ഇവരാരും ഓർക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസം, ശബരിമലയിൽ യുവതികൾ പ്രവേശിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ ശിവരാജൻ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട ശിവരാജൻ പിണറായി വിജയൻ തെങ്ങു കയറാൻ പോകുന്നതാണ് നല്ലതെന്നും പറഞ്ഞിരുന്നു.
മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാൻ അർഹതയില്ലെന്നും ഇതിലും നല്ലത് തെങ്ങ് കയറാൻ പോകുന്നതാണെന്ന് ആയിരുന്നു ശിവരാജന്‍റെ പരാമർശം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.