• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ആരോഗ്യ പ്രവർത്തകർക്ക് ആശങ്ക വേണ്ട; കൊട്ടാരക്കര സംഭവം ആവർത്തിക്കാതിരിക്കാനുള്ള നടപടികളെടുത്തു'; മുഖ്യമന്ത്രി

'ആരോഗ്യ പ്രവർത്തകർക്ക് ആശങ്ക വേണ്ട; കൊട്ടാരക്കര സംഭവം ആവർത്തിക്കാതിരിക്കാനുള്ള നടപടികളെടുത്തു'; മുഖ്യമന്ത്രി

'കൊട്ടാരക്കര സംഭവത്തിൽ എടുത്ത നടപടികളിൽ നിർത്തില്ല. പരിശോധകളും കൂടിയാലോചനകളും തുടരും' മുഖ്യമന്ത്രി

  • Share this:

    കൊച്ചി: കൊട്ടാരക്കര സംഭവം ആവർത്തിക്കാതിരിക്കാനുള്ള ഒട്ടേറെ നടപടികൾ സർക്കാർ എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ആരോഗ്യ പ്രവർത്തകർക്ക് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ ഡി വൈ എഫ് ഐയുടെ യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ യുവാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

    കൊട്ടാരക്കര സംഭവത്തിൽ എടുത്ത നടപടികളിൽ നിർത്തില്ല. പരിശോധകളും കൂടിയാലോചനകളും തുടരും. അതിൽ നടപടികളും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആശുപത്രിയിലെ ജീനക്കാരുടെ സംരക്ഷണത്തിനായി അടുത്ത മന്ത്രിസഭായോഗം ഓർഡിനൻസ് ഇറക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.

    Also Read-‘ഡോ.വന്ദനയുടേത് ബോധപൂര്‍വമുള്ള കൊലപാതകം’; പ്രതിക്ക് ഏറ്റവും വലിയ ശിക്ഷ കൊടുക്കണമെന്ന് സഹപാഠികള്‍

    രോഗ്യപ്രവർത്തകർക്ക് എതിരായ ആക്രമണങ്ങളിൽ കർശന ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചത്. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു യോഗം. നിയമ നിർമ്മാണം അടക്കമുള്ള വിഷയങ്ങളാണ് യോഗത്തിൽ ചർച്ചയായത്.

    Published by:Jayesh Krishnan
    First published: