നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ശമ്പളം പിടിക്കൽ ഉത്തരവ് കത്തിച്ചവർ ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യരാകും: മുഖ്യമന്ത്രി

    ശമ്പളം പിടിക്കൽ ഉത്തരവ് കത്തിച്ചവർ ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യരാകും: മുഖ്യമന്ത്രി

    ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് കത്തിച്ചവർക്ക് മാനസാന്തരം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി

    pinarayi vijayan in naam munnoottu

    pinarayi vijayan in naam munnoottu

    • Share this:
      തിരുവനന്തപുരം: ശമ്പളം പിടിക്കാനുള്ള ഉത്തരവ് കത്തിച്ചവർക്കെതിരെ വീണ്ടും വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശമ്പളം പിടിക്കുന്നത് എതിർക്കുന്നവർ ഏത് പാർട്ടിയിൽപെട്ടവരായാലും ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യരാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

      ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് കത്തിച്ചവർക്ക് മാനസാന്തരം ഉണ്ടാകില്ല. ഗുരനാഥനോടുള്ള ആദരവിനോട് ചേർന്ന സമീപനമല്ല സർക്കാർ ഉത്തരവ് കത്തിച്ച നടപടിയിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ പരിപാടിയായ 'നാം മുന്നോട്ട്' എന്ന പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
      You may also like:ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഇന്ന് എട്ടാണ്ട്[NEWS]COVID 19| കുടിയേറ്റ തൊ​ഴി​ലാ​ളി​ക​ളെ സുരക്ഷിതരായി മ​ട​ക്കിഅ​യ​ച്ച മുഖ്യമന്ത്രി പിണറായി വിജയന് ന​ന്ദി അ​റി​യി​ച്ച്‌ ഒ​ഡീ​ഷ[NEWS]കോവിഡ് തിരക്കിനിടയിൽ ഒരു കല്യാണം; ഡ്യൂട്ടി കഴിഞ്ഞ് സബ് കലക്ടർ നേരെ കതിർമണ്ഡപത്തിലേക്ക്[NEWS]
      ഉത്തരവ് കത്തിക്കലിന് നേതൃത്വം നൽകിയ അധ്യാപകന്‍റെ സ്കൂളിലെ കുട്ടികൾ തന്നെയാണ് ഇതിന് ഉചിതമായ മറുപടി നൽകിയത്. ആ കുട്ടികൾ ചേർന്ന് തുക സമാഹരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഇതാണ് നാടിന്‍റെ പ്രതികരണമെന്ന് അവർ മനസ്സിലാക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
      Published by:user_49
      First published:
      )}