കൊച്ചി: തൃക്കാക്കരയില്‍ ജയം അസാധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അട്ടിമറിക്കാന്‍ കഴിയാത്ത മണ്ഡലമല്ല തൃക്കാക്കരയെന്ന് ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. മണ്ഡലത്തിന്റെ ഇതുവരെയുള്ള ചരിത്രം നോക്കേണ്ടെന്നും ശക്തമായ പ്രവര്‍ത്തനം വഴി എതിരാളികളുടെ കുത്തക മണ്ഡലം പിടിച്ച രീതി തൃക്കാക്കരയിലും ആവര്‍ത്തിക്കാമെന്നും പിണറായി വിജയന് പറഞ്ഞു.
താഴേത്തട്ടിലെ യോഗങ്ങളില്‍ പങ്കെടുത്ത് മണ്ഡലത്തില്‍ ക്യാമ്പ് ചെയ്താണ് മുഖ്യമന്ത്രി പ്രചാരണം ഏകോപിപ്പിക്കുന്നത്. തൃക്കാക്കരയില്‍ തുടരുന്ന മുഖ്യമന്ത്രി അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ തലസ്ഥാനത്തേക്ക് മടങ്ങൂ. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരും 60 എംഎല്‍എമാരും മണ്ഡലത്തില്‍ സജീവമാണ്.
K Muraleedharan | 'പിണറായി വിജയനു രണ്ടാം വട്ടവും ഭരണം കൊടുത്തതാണ് അബദ്ധം'; കെ മുരളീധരന്
കോഴിക്കോട്: പിണറായി വിജയന് രണ്ടാം വട്ടവും ഭരണം കൊടുത്തതാണ് അബദ്ധമെന്ന് കെ മുരളീധരന് എംപി(K Muraleedharan MP). തൃക്കാക്കരയിലെ(Thrikkakara) ഇടതു കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്(CM Pinarayi Vijayan) നടത്തിയ പരാമര്‍ശത്തിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിലെ ജനങ്ങള്‍ക്കു പറ്റിയ അബദ്ധം തൃക്കാക്കരയില്‍ ഇത്തവണ ആവര്‍ത്തിക്കണമെന്നാണു മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെങ്കില്‍ അത് നടക്കില്ലെന്ന് കെ മുരളീധരന് പറഞ്ഞു.
കേരള ജനതയ്ക്ക് ആ അബദ്ധം തിരുത്താനുള്ള ആദ്യ അവസരമാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തോടെ കോണ്‍ഗ്രസ് കൂടുതല്‍ ജാഗ്രതയിലായെന്നും കെ.മുരളീധരന് പറഞ്ഞു.
അതേസമയം കെവി തോമസിനെതിരായ നടപടി ഉചിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹം പാര്‍ട്ടി നടപടി ക്ഷണിച്ചുവരുത്തുകയായിരുന്നെന്നും മാഷ് കാരണം ഒരു വോട്ടുപോലും പോവില്ലെന്നും മുരളീധരന് പറഞ്ഞു. കെ.വി.തോമസിന് ഇഷ്ടമുള്ള നിലപാടെടുക്കാം. സാങ്കേതികത്വം പറഞ്ഞ് ഇരിക്കാം. പാര്‍ട്ടി അദ്ദേഹത്തിന് എല്ലാം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു പാര്‍ട്ടിയിലിരുന്നു മറ്റൊരു പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്നതു ശരിയല്ല. പാര്‍ട്ടി പരമാവധി ക്ഷമിച്ചെന്നും മുരളീധരന് പറഞ്ഞു. കൃത്യമായ സമയത്തുതന്നെയാണ് നടപടി എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.