നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Pinarayi Vijayan | 'ജമാഅത്തെ ഇസ്ലാമി പൊയ്‌മുഖക്കാർ; ലീഗ് അവരുടെ മേലങ്കി അണിയാൻ ശ്രമിക്കുന്നു': പിണറായി വിജയൻ

    Pinarayi Vijayan | 'ജമാഅത്തെ ഇസ്ലാമി പൊയ്‌മുഖക്കാർ; ലീഗ് അവരുടെ മേലങ്കി അണിയാൻ ശ്രമിക്കുന്നു': പിണറായി വിജയൻ

    മരിച്ചു പോയ തൻ്റെ അച്ഛന് വഖഫ് പി എസ് സി നിയമനത്തിൽ എന്ത് കാര്യം ? ലീഗ് അമ്മയെയും പെങ്ങളെയും തിരിച്ചറിയണം..

    Pinarayi

    Pinarayi

    • Share this:
    മലപ്പുറം: മുസ്ലിം ലീഗിനും ജമാ അത്തെ ഇസ്ലാമിക്കും എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരൂരിൽ സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ സമാപന ചടങ്ങുകൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
    ജമാഅത്തെ ഇസ്ലാമി സമൂഹത്തിന് വേണ്ടി നിലകൊള്ളുന്നവരാണന്ന പൊയ്മുഖം കാട്ടാറുണ്ട്. പൊയ്‌മുഖം കാണിക്കാറുള്ള സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. മുസ്ലീം ലീഗ് അടുത്ത കാലത്തായി ജമാ അത്തെ ഇസ്ലാമിയുടെ മേലങ്കി അണിയുകയാണ്. ഇത് ലീഗിനെ എവിടെ എത്തിക്കുമെന്ന് കാണണം. തീവ്ര വർഗീയതയുടെ കാര്യത്തിൽ എസ്.ഡി.പി.ഐയോട് മൽസരിക്കുകയാണ് ലീഗ് ." ജമാ അത്തെ ഇസ്ലാമിയുടെ നിലപാട് മതനിരപേക്ഷമല്ല. പക്ഷെ അവർ പൊയ്മുഖങ്ങൾ കാണിക്കാൻ ശ്രമിക്കും. അത് ആളുകൾക്ക് മനസിലായിത്തുടങ്ങി. ലീഗ് ഇസ്ലാമിയുടെ മേലങ്കി എടുത്ത് അണിയുകയും എസ്ഡിപിഐക്കാരുടെ തീവ്ര നിലപാടിലേക്ക് എത്താനും  നോക്കുകയാണ് " പിണറായി വിജയൻ ആക്ഷേപിച്ചു.

    മതേതര വിശ്വാസികളെ ലീഗ് പുച്ഛിക്കുന്നു. പണ്ഡിതരെ ഇകഴ്ത്തുന്നു. എന്നാൽ നുണ ഇപ്പോൾ പഴയ പോലെ പ്രചരിപ്പിക്കാൻ ആകില്ല, അത് പ്രചരിപ്പിച്ചാൽ വേഗം തിരിച്ചറിയും. പഴയ കാലമല്ല ഇതെന്ന് ലീഗ് നേതൃത്വം മനസിലാക്കണം, അദ്ദേഹം വ്യക്തമാക്കി.
    വഖഫ് വിഷയത്തിലും മുഖ്യമന്ത്രി ലീഗിനെ കടന്നാക്രമിച്ചു. ബോർഡിൽ പി എസ് സി വഴി മതി നിയമനം എന്ന  തീരുമാനം ബോർഡ് തന്നെയാണ് എടുത്തത്. വഖഫ് ബോർഡിൻ്റെ ആവശ്യപ്രകാരമാണ് നിയമസഭയിൽ പാസാക്കിയത്. നിയമസഭയിൽ ലീഗിൻ്റെ കൂടി പിന്തുണയോടെയാണ് നിയമം പാസാക്കിയത്പി, ണറായി പറയുന്നു.

    Also Read- CPM | സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇ.എൻ. മോഹൻദാസ് തുടരും; വി ശശികുമാറും സി ദിവാകരനും ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തി

    "നിയമസഭയിൽ എത്തിയപ്പോൾ ലീഗ് നേതാവ് പറഞ്ഞത് ഇപ്പോൾ ആ ജോലി ചെയ്യുന്നവരെ പരിഗണിക്കണം. ആകെ പറഞ്ഞ അഭിപ്രായം അതാണ്. പിന്നീട് എന്താണ് നടന്നത്...വിവിധ മത സംഘടനകൾ ഉണ്ട് .. ആദരണീയനായ ജിഫ്രി തങ്ങൾ നേതൃത്വം നൽകുന്ന വിഭാഗം, ബഹുമാന്യനായ കാന്തപുരത്തിൻ്റെ വിഭാഗം, മുജാഹിദ് വിഭാഗം അവരുമായി ചർച്ച ചെയ്തിട്ടുണ്ട്. ഞങ്ങൾക്ക് ധൃതി ഒന്നും ഇല്ല, ഇപ്പോൾ ഉള്ളിടത്ത് കിടക്കട്ടെ. സംസാരിച്ച എല്ലാ മത സംഘടനകൾക്കും അത് മനസ്സിലായി. അപ്പൊൾ ആണ് ലീഗ് റാലി നടത്തിയത്. യുഡിഎഫിലെ പ്രബലരായ രണ്ടാം കക്ഷിക്ക് ആളെ കൂട്ടാൻ ആണോ പ്രശ്നം. ലീഗ് നടത്തിയ വഖഫ് റാലിയിൽ വിളിച്ച മുദ്രാവക്യം എന്താണ് ?എന്താണതിന്റെ അർഥം ? ഞാൻ കുട്ടിയാകുമ്പോൾ എൻ്റെ അച്ഛൻ മരിച്ചു. അദ്ദേഹം ചെത്തുകാരൻ ആയിരുന്നു. തന്റെ അച്ഛനും വഖഫ്  പി എസ് സി നിയമനവും തമ്മിൽ എന്താണ് ബന്ധം ? ചെത്തുകാരൻ്റെ മകൻ എന്നതിൽ ഞാൻ അഭിമാനിക്കുന്നു. അങ്ങനെ പറഞ്ഞാൽ തനിക്ക് ക്ഷീണമാകുമെന്നാണോ ലീഗ് ധരിച്ചത്? അവിടെ പിന്നെ പറഞ്ഞ കാര്യങ്ങളെ പറ്റി ഒന്നും ഞാൻ കൂടുതൽ പറയുന്നില്ല. അമ്മയെയും പെങ്ങളെയും തിരിച്ചറിയണം. അത്ര മാത്രമേ പറയാൻ ഉള്ളൂ.." പിണറായി ആവർത്തിച്ചു.

    കെ റെയിൽ പദ്ധതി നടപ്പാക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു. നമ്മുടെ നാടിന് വേണ്ട ഒരു പദ്ധതി, നാടിൻ്റെ ആവശ്യം ആണെന്ന് വന്നാൽ നടപ്പാക്കുക ആണ് സർക്കാരിൻ്റെ കടമ. ഹൈവേ വികസനത്തിന് ഭൂമി വിട്ടു നൽകിയവർക്ക്  മതിയായ നഷ്ടപരിഹാരം നൽകി, കൈ നിറയെ തന്നെ. അത് പോലെ തന്നെ സിൽവർ ലൈനിലും നൽകും. വികസനം തടയാൻ ശ്രമിക്കുന്ന ക്ഷുദ്ര ജീവികളെ മനസ്സിലാക്കണം എന്നും പിണറായി പറഞ്ഞവസാനിപ്പിച്ചു.
    Published by:Anuraj GR
    First published:
    )}