'സമരം നാടിനെ മഹാരോഗത്തില്‍ മുക്കിക്കളയാനുള്ള ദുഷ്ടപ്രവൃത്തി; അണികളെങ്കിലും ചിന്തിക്കണം': മുഖ്യമന്ത്രി

'സമൂഹമാധ്യമങ്ങളിലൂടെ പൂന്തുറയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകും. ജനങ്ങളെ തെരുവിലിറക്കിയത് കൃത്യമായ ലക്ഷ്യംവച്ചാണ്.'

News18 Malayalam | news18-malayalam
Updated: July 10, 2020, 7:55 PM IST
'സമരം നാടിനെ മഹാരോഗത്തില്‍ മുക്കിക്കളയാനുള്ള ദുഷ്ടപ്രവൃത്തി; അണികളെങ്കിലും ചിന്തിക്കണം': മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ
  • Share this:
തിരുവനന്തപുരം: കോവിഡ് പോരാട്ടം അട്ടിമറിക്കാന്‍ ചില ശക്തികള്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് നേതാക്കളാണ് അട്ടിമറിനീക്കത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ആന്റിജന്‍ ടെസ്റ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പൂന്തുറയില്‍ വാട്‌സാപ് പ്രചാരണം നടത്തിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.

വ്യാജവാര്‍ത്ത ചമയ്ക്കുന്നവരെ പിടികൂടും. സമൂഹമാധ്യമങ്ങളിലൂടെ പൂന്തുറയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകും. ജനങ്ങളെ തെരുവിലിറക്കിയത് കൃത്യമായ ലക്ഷ്യംവച്ചാണ്. പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വം തന്നെ ഇത്തരം പ്രവര്‍ത്തികള്‍ക്കു പിന്നിലുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.

TRENDING:സ്വർണം അയച്ചത് ഫൈസൽ ഫരീദ്; സരിത്തും സ്വപ്നയും എൻ.ഐ.എ എഫ്.ഐ.ആറിൽ ഒന്നും രണ്ടും പ്രതികൾ [NEWS]Sushant Singh Rajput | ദിൽബേച്ചാരയിലെ ടൈറ്റിൽ ട്രാക്ക് പുറത്തിറങ്ങി; ചിത്രങ്ങൾ കാണാം
[PHOTO]
Viral Video|കാട്ടിൽ വിവാഹ വാർഷിക ആഘോഷം; കേക്ക് മുറിച്ചതും കുരങ്ങന്‍റെ വക 'സർപ്രൈസ്'
[NEWS]


"ജനങ്ങളെ അപകടത്തിലേക്കു തള്ളിവിട്ട് എന്തു രാഷ്ട്രീയനേട്ടമാണ് ലഭിക്കുന്നത്. ഇപ്പോഴത്തെ സമരം നാടിനെ മഹാരോഗത്തില്‍ മുക്കിക്കളയാനുള്ള ദുഷ്ടപ്രവൃത്തിയാണ്. സ്വന്തം ജീവന്‍ പണയംവച്ചുള്ള സമരം വേണ്ട. നിയന്ത്രണം ലംഘിച്ചുള്ള സമരം നാടിന് ആപത്ത്. സമരങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ റിവേഴ്‌സ് ക്വാറന്റീനിലുള്ള നേതാക്കളാണു വരുന്നത്. നേതാക്കള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അണികളെങ്കിലും ചിന്തിക്കണം."- മുഖ്യമന്ത്രി പറഞ്ഞു.
Published by: Aneesh Anirudhan
First published: July 10, 2020, 7:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading