• HOME
  • »
  • NEWS
  • »
  • kerala
  • »
  • Pinarayi Vijayan | എല്ലാവര്‍ക്കും വികസനസ്വാദ് നല്‍കുകയാണ് എല്‍ഡിഎഫ് നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Pinarayi Vijayan | എല്ലാവര്‍ക്കും വികസനസ്വാദ് നല്‍കുകയാണ് എല്‍ഡിഎഫ് നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സില്‍വര്‍ലൈന്‍ കേരളത്തിന്‍റെ മാത്രം പദ്ധതിയല്ല, കേന്ദ്ര റെയില്‍വേ മന്ത്രാലയവും പദ്ധതിയില്‍ പങ്കാളികളാണെന്നും അദ്ദേഹം വ്യക്തമാക്കി

  • Share this:
    എല്ലാവര്‍ക്കും വികസനത്തിന്റെ  സ്വാദ് നല്‍കുകയാണ് എല്‍ഡിഎഫിന്‍റെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). സാമൂഹികനീതി ഉറപ്പാക്കിയുളള സമഗ്രവികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വലതുപക്ഷം വികസനത്തിനുവേണ്ടിയുളള നിലപാടല്ല എടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരത്ത് ഇടതു മുന്നണിയുടെ സില്‍വര്‍ ലൈന്‍ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

    സാമൂഹിക ആഘാത, പരിസ്ഥിതി പഠനത്തിലൂടെ പരമാവധി ആഘാതം ഒഴിവാക്കിയും അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കിയും മാത്രമേ കെറെയില്‍ സില്‍വര്‍‌ലൈന്‍ പദ്ധതി നടപ്പിലാക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ വഴിയാധാരമാക്കിയുള്ള വികസനമല്ല എൽഡിഎഫ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ലൈന്‍ കേരളത്തിന്‍റെ മാത്രം പദ്ധതിയല്ല, കേന്ദ്ര റെയില്‍വേ മന്ത്രാലയവും പദ്ധതിയില്‍ പങ്കാളികളാണെന്നും അദ്ദേഹം വ്യക്തമാക്കി.

    Also Read- 'സിൽവർലൈൻ അനിവാര്യമായ വികസന പദ്ധതി; മുംബൈ ബുള്ളറ്റ് ട്രെയിനിനോട് എതിർപ്പ്'; നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരി

    കെ റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ഭാവി തലമുറയെ മുന്നിൽ കണ്ടുള്ള വികസനമാണ് വേണ്ടത്. ഭൂരിപക്ഷം ജനങ്ങളും വികസനത്തിൽനിന്ന് പുറത്തു പോകുന്ന വികസന പദ്ധതിയല്ല എൽഡിഎഫ് ആഗ്രഹിക്കുന്നത്. എല്ലാ പ്രദേശങ്ങളെയും സ്പർശിക്കുന്നതും സാമൂഹിക നീതിയില്‍ അധിഷ്ഠിതവുമായിരിക്കണം വികസനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    നാടിന്റെ വികസനത്തിൽ എല്ലാ മേഖലയും വികസിക്കണം. പശ്ചാത്തല സൗകര്യമേഖല വികസിക്കുന്നത് ഇതിൽ പ്രധാനപ്പെട്ടതാണ്. സിൽവർലൈൻ വരുമ്പോൾ പരിസ്ഥിതിക്കു കോട്ടമല്ല നേട്ടമാണ് വരുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.പദ്ധതി യാഥാർഥ്യമായാൽ കാർബൺ ബഹിർഗമനം കുറയും. പ്രകൃതിക്കെതിരായ വികസനം എൽഡിഎഫിന്റെ അജണ്ടയല്ല. കെ റെയിൽ കേരളത്തെ രണ്ടായി വിഭജിക്കുമെന്നും പാത വന്നാൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്നുമുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

    അതിവേഗ റെയിൽപാത കേരളത്തിന് വേണ്ടവിധം ഗുണം ചെയ്യില്ലെന്നതും വലിയ ചെലവുമാണ് അർധ അതിവേഗപാത തിരഞ്ഞെടുക്കാൻ കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ പുതിയ റെയിൽപാതയെക്കുറിച്ച് ചിന്തിക്കണമെന്ന് ഇന്ത്യൻ റെയിൽവേയാണ് നിർദേശിച്ചത്. എന്നാൽ, കേന്ദ്ര സർക്കാർ കൂടി പങ്കാളിയായ സംരംഭത്തെ എതിർക്കാനാണ് പ്രതിപക്ഷ കക്ഷികൾ ശ്രമിക്കുന്നത്.

    Also Read- 'സില്‍വര്‍ലൈൻ പദ്ധതിക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ല'; ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് കേന്ദ്ര സർക്കാർ

    പദ്ധതിക്കായി നിക്ഷേപം ഏറ്റെടുക്കാന്‍ തത്വത്തിലുള്ള അനുമതി കെ റെയിലിനു കേന്ദ്രം നൽകിയിട്ടുണ്ട്. ഡിപിആർ റെയില്‍വേ ബോർഡിന്റെ പരിഗണനയിലാണ്. ഡിപിആറിൽ വ്യക്തത ആവശ്യപ്പെട്ടപ്പോൾ വിശദീകരണവും നൽകിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ ഒട്ടും താമസമില്ലാതെ പദ്ധതി ആരംഭിക്കാൻ കഴിയും. കേരളത്തിലെ വികസന പദ്ധതികളെ എതിർക്കുന്ന സംഘടനകളുണ്ട്. എല്ലാ വികസന പദ്ധതികൾക്കെതിരെയും വർഗീയ സംഘടനകൾ പ്രവർത്തിക്കുന്നു. വർഗീയ ശക്തികളോട് സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
    Published by:Arun krishna
    First published: