തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്യൻ പര്യടനം ഇന്നുമുതൽ. രണ്ട് ആഴ്ച നീണ്ടു നിൽക്കുന്ന യുറോപ്യൻ പര്യടനത്തിനായി കൊച്ചിയിൽ നിന്നാണ് മുഖ്യമന്ത്രി യാത്ര പുറപ്പെടുക.
അതേസമയം, തന്റെ അഭാവത്തിൽ മുഖ്യമന്ത്രിയുടെ ചുമതല ആർക്കും കൈമാറാതെയാണ് അദ്ദേഹത്തിന്റെ വിദേശയാത്ര. എന്നാൽ, മന്ത്രിസഭാ യോഗം ചേരേണ്ടി വന്നാൽ അധ്യക്ഷത വഹിക്കാൻ മന്ത്രി ഇ.പി ജയരാജനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.
രണ്ടാഴ്ച നീണ്ടു നിൽക്കുന്ന യൂറോപ്യൻ പര്യടനത്തിൽ നാല് രാജ്യങ്ങൾ മുഖ്യമന്ത്രി സന്ദർശിക്കും.
ഐക്യരാഷ്ട്ര സഭ ജനീവയില്‍ സംഘടിപ്പിക്കുന്ന ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യപ്രസംഗകരില്‍ ഒരാളാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം നേരിട്ട മഹാപ്രളയത്തിന്റെ അനുഭവങ്ങള്‍ ഈ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കു വെയ്ക്കും. അവിടെ നമ്മുടെ അനുഭവം പങ്കു വെയ്ക്കാനാണ് പോകുന്നതെന്നും നേരത്തെ ക്ഷണം ലഭിച്ചിരുന്നുവെങ്കിലും പോകാൻ സാധിച്ചില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പങ്കെടുക്കുന്ന പ്രധാന പരിപാടികൾ,
നെതർലൻഡ്സിലെ മലയാളി കൂട്ടായ്മയുമായും മുഖ്യമന്ത്രി ആശയവിനിമയം നടത്തുന്നുണ്ട്. കുട്ടനാട് പോലെയുളള വിഷയങ്ങളിൽ നെതർലൻഡ്സുമായി ചർച്ച നടത്തും.
പ്രവാസികളുമായി സ്വിറ്റ്സർലൻഡിൽ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
മെയ് 16ന് പാരിസ് സന്ദർശിക്കും
മേയ് 17ന് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
മെയ് 20ന് മുഖ്യമന്ത്രി തിരിച്ചെത്തും.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.