തിരുവനന്തപുരം: പ്രതിപക്ഷനേതൃ സ്ഥാനം നഷ്ടമായ രമേശ് ചെന്നിത്തലയെ ട്രോളി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷമിച്ചിരിക്കുന്ന ഘട്ടത്തിൽ താൻ കൂടി പ്രകടനം വിലയിരുത്തി വിഷമം കൂട്ടുന്നില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വി.ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതിനെ അഭിനന്ദിച്ച് രംഗത്തെത്തിയ യുഡിഎഫ് നേതാക്കളെല്ലാം, രമേശ് ചെന്നിത്തലയുടെ പ്രകടനം മികച്ചതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരുന്നു.
അതിനിടെ പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കുന്ന വി ഡി സതീശനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ഭരണം തടസപ്പെടുത്തുകയല്ല പ്രതിപക്ഷ ധർമ്മമെന്നും സർക്കാരിന് ഉപാധിരഹിതമായ പിന്തുണ നൽകുമെന്നും നേരത്തെ വി ഡി സതീശനും വ്യക്തമാക്കിയിരുന്നു. പരമ്പരാഗത പ്രതിപക്ഷ സമീപനത്തിൽ മാറ്റമുണ്ടാകും. കാലാനുസൃതമായ മാറ്റം പ്രതിപക്ഷ പ്രവർത്തനങ്ങളിലും വേണം. തമ്മിലടിയല്ല രാഷ്ട്രീയമെന്ന് ജനങ്ങളെ വിശ്വസിപ്പിക്കും. മഹാമാരിയിൽ സർക്കാരിനൊപ്പം നിൽക്കും. നല്ല കാര്യങ്ങൾക്ക് പിന്തുണ നൽകുമെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
Also Read-
VD Satheesan| വിഷയം കൃത്യമായി പഠിച്ച് അവതരിപ്പിക്കുന്ന സാമാജികൻ; ഇനി പ്രതിപക്ഷത്തിന്റെ പ്രതീക്ഷപ്രതിസന്ധിഘട്ടത്തിൽ പ്രതിപക്ഷ നേതാവെന്നുള്ള ചുമതല ഏൽപ്പിച്ച നേതൃത്വത്തിന് വി ഡി സതീശൻ നന്ദി പറഞ്ഞു. ഹൈക്കമാൻഡിന്റെ തീരുമാനം വിസ്മയിപ്പിച്ചെന്നും മഹാരഥൻമാർ ഇരുന്ന കസേരയിലുള്ള നിയമനം വിസ്മയമാണെന്നും പറഞ്ഞ സതീശൻ, ഐതിഹാസികമായി കോൺഗ്രസ് തിരിച്ചു വരുമെന്നും വ്യക്തമാക്കി.
VD Satheesan | 'ഭരണം തടസപ്പെടുത്തുകയല്ല പ്രതിപക്ഷധർമ്മം; സർക്കാരിന് ഉപാധിരഹിതമായ പിന്തുണ': വിഡി സതീശൻവി ഡി സതീശനെ പ്രതിപക്ഷ നേതാവായി ഹൈക്കമാൻഡ് ഇന്നാണ് തെരഞ്ഞെടുത്തത്. യുവ എംഎല്‍എമാരുടെ ശക്തമായ പിന്തുണയെ തുടര്‍ന്നാണ് വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാൻഡ് തീരുമാനിച്ചത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചു. മുസ്ലിം ലീഗ് ഉൾപ്പെടെ ഘടകകക്ഷികളും നേതൃമാറ്റത്തെ പിന്തുണച്ചു.
Also Read-
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; കേരളത്തില്‍ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യതദിവസങ്ങള് നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്ത തീരുമാനം ഹൈക്കമാൻഡ് പുറത്തിറക്കിയത്. തീരുമാനം ഹൈക്കമാൻഡ് പ്രതിനിധിയായ മല്ലികാര്‍ജ്ജുന ഖാര്‍ഗെയാണ് സംസ്ഥാന നേതാക്കളെ അറിയിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി ഡി സതീശനെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ചില യുവ എംഎല്‍എമാര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിരുന്നു. തലമുറമാറ്റം എന്ന നേതാക്കളുടെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിക്കുകയായിരുന്നു.
വി ഡി സതീശന് പിന്തുണയുമായി എ കെ ആന്റണിപ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് അഭിനന്ദനങ്ങളറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഈ തീരുമാനം പാര്‍ട്ടിയുടെയും മുന്നണിയുടെയും തിരിച്ചുവരവിന് വഴിവെക്കുമെന്നും പ്രതിപക്ഷ നേതാവിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും എ കെ ആന്റണി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.