• HOME
  • »
  • NEWS
  • »
  • kerala
  • »
  • Pinarayi Vijayan | വിഷു നാടിന്‍റെ കൂട്ടായ്‌മ‌‌യുടെയും സാഹോദര്യത്തിന്റെയും കരുത്ത് വർധിപ്പിക്കട്ടെ: മുഖ്യമന്ത്രി

Pinarayi Vijayan | വിഷു നാടിന്‍റെ കൂട്ടായ്‌മ‌‌യുടെയും സാഹോദര്യത്തിന്റെയും കരുത്ത് വർധിപ്പിക്കട്ടെ: മുഖ്യമന്ത്രി

കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധി മറികടന്ന്‌ പുതിയ കുതിപ്പിനായി കേരളം തയ്യാറെടുക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  • Share this:
    തിരുവനന്തപുരം:  ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതിയ പുലരിയെ വരവേൽക്കുന്ന വിഷു നാടിന്റെ കൂട്ടായ്‌‌മയുടെയും സാഹോദര്യത്തിന്റെയും കരുത്ത് വർധിപ്പിക്കുന്നതാകട്ടെയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ആശംസാ സന്ദേശത്തിൽ പറഞ്ഞു. കേരളത്തിന്റെ കാർഷിക സംസ്‌കാരത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന ആഘോഷമാണ്‌ വിഷു. നഷ്‌ടപ്പെട്ടു കൊണ്ടിരുന്ന കാർഷിക പാരമ്പര്യത്തെ ആവേശപൂർവ്വം ഇന്ന്‌ നാം തിരിച്ചു പിടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

    നെൽകൃഷിയും പച്ചക്കറി ഉൽപ്പാദനവുമെല്ലാം വീണ്ടും മികവിലേയ്ക്കുയരുന്നു. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധി മറികടന്ന്‌ പുതിയ കുതിപ്പിനായി കേരളം തയ്യാറെടുക്കുകയാണ്. നാടിന്റെ സമഗ്രവും സർവതലസ്‌പർശിയുമായ ക്ഷേമവും വികസനവും ഉറപ്പു വരുത്താൻ ഒരുമിച്ച്‌ കൈകോർത്തും വിഷുവിന്റെ സന്ദേശം പരസ്‌പരം പങ്കു വച്ചും പുതിയ കാലത്തേയ്‌ക്ക് ഉറച്ച കാൽവയ്‌പുകളുമായി മുന്നേറണമെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.

    മുഖ്യമന്ത്രി പിണറായി വിജയന്റെ വിഷു ആശംസകൾ

    എല്ലാ മലയാളികൾക്കും വിഷു ആശംസകൾ. ഐശ്വര്യത്തിൻ്റേയും സമൃദ്ധിയുടേയും പുതിയ പുലരിയെ വരവേൽക്കുന്ന വിഷു ആഘോഷം നാടിൻ്റെ കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും കരുത്ത് വർധിപ്പിക്കുന്നതാകട്ടെ.

    കേരളത്തിൻ്റെ കാർഷിക സംസ്കാരത്തിൻ്റെ പ്രാധാന്യം വിഷു നമ്മെ ഓർമ്മിപ്പിക്കുന്നു. നഷ്ടപ്പെട്ടു കൊണ്ടിരുന്ന നാടിൻ്റെ കാർഷിക പാരമ്പര്യത്തെ ആവേശപൂർവ്വം നാമിന്നു തിരിച്ചു പിടിക്കുകയാണ്. നെൽകൃഷിയും പച്ചക്കറി ഉത്പാദനവുമെല്ലാം വീണ്ടും മികവിലേയ്ക്കുയരുന്നു.

    Also Read- വിഷുക്കൈനീട്ടം നൽകാൻ അച്ഛനെത്തിയില്ല; സ്നേഹസമ്മാനം നൽകി ജഡ്ജി

    സമൂഹത്തിൻ്റെ ഐക്യം എക്കാലത്തേക്കാളും പ്രസക്തമായ ഈ ഘട്ടത്തിൽ സ്നേഹവും സാഹോദര്യവും നിറഞ്ഞ മനസ്സോടെ ഒത്തൊരുമിച്ച് നമുക്ക് വിഷു ആഘോഷിക്കാം. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികളുടെ നാളുകൾ മറികടന്നു പുതിയ കുതിപ്പിനായി കേരളം തയ്യാറെടുക്കുകയാണ്. നാടിൻ്റെ സമഗ്രവും സർവതലസ്പർശിയുമായ ക്ഷേമവും വികസനവും ഉറപ്പു വരുത്താൻ നമുക്ക് കൈകോർക്കാം. വിഷുവിൻ്റെ സന്ദേശം പരസ്പരം പങ്കു വച്ച് ശോഭനമായ പുതിയ കാലത്തേയ്ക്ക് ഉറച്ച കാൽവയ്പുകളുമായി മുന്നേറാം.

     'സുരേഷ് ഗോപി കൈനീട്ടം നൽകിയത് നല്ല കാര്യം; കാൽ തൊട്ട് വന്ദിക്കുന്നത് ആചാരം' : കെ സുരേന്ദ്രൻ


    സുരേഷ് ഗോപി (Suresh Gopi) നടത്തിയ വിഷുക്കൈനീട്ടം (Vishu Kaineettam) പരിപാടി നല്ല കാര്യമാണെന്നും കൈനീട്ടം വാങ്ങിയവർ കാൽ തൊട്ടുവന്ദിച്ചത് ആചാരമാണെന്നും ബിജെപി (BJP) സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ (K Surendran). വിഷുക്കൈനീട്ടം നല്‍കാനായി ശാന്തിമാര്‍ സ്വകാര്യ വ്യക്തികളിൽ നിന്നും പണം സ്വീകരിക്കുന്നത് വിലക്കിയ ദേവസ്വം ബോര്‍ഡ് നടപടി ഇല്ലാത്ത അധികാരം പ്രയോഗിക്കലാണെന്നും സുരേന്ദ്രൻ പറഞ്ഞു.

    'സുരേഷ് ഗോപി ചെയ്തത് നല്ല കാര്യമാണ്. എന്നാൽ അത് ചിലർക്ക് പിടിച്ചില്ല. അതാണ് വിവാദത്തിന് പിന്നിലെ കാരണം. മുതിര്‍ന്നവരുടെ കാല്‍ തൊട്ടുവന്ദിക്കുന്നത് ആചാരമാണ്, അതുകൊണ്ടാണ് കൈനീട്ടം വാങ്ങിയവര്‍ സുരേഷ് ഗോപിയുടെ കാല്‍ തൊട്ടു വന്ദിച്ചത്.' - സുരേന്ദ്രൻ പറഞ്ഞു.

    തൃശൂരിലെ വിവിധ ഭാഗങ്ങളിൽ കൈനീട്ടം പരിപാടിക്കിടെ വിഷുക്കൈനീട്ടം വാങ്ങുന്നവരിൽ ആരും തന്നെ കാലുപിടിക്കരുതെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് പിന്നാലെ വാഹനത്തിലിരുന്ന് കൊണ്ട് വിഷുക്കൈനീട്ടം നൽകുന്ന സുരേഷ് ഗോപിയുടെയും കൈനീട്ടം വാങ്ങി താരത്തിന്റെ കാൽ തൊട്ടുവന്ദിക്കുന്ന സ്ത്രീകളുടെയും വീഡിയോ വൈറലായി മാറിയിരുന്നു. സുരേഷ് ഗോപിയുടെ ഈ പ്രവൃത്തിക്കെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങളാണ് ഉയർന്നത്.
    Published by:Arun krishna
    First published: