കൊച്ചി: ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ് എം നേതാവും മുന്‍മന്ത്രിയുമായ കെ.എം മാണിയെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. അതേസമയം മാണിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കെ.എം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പരിശോധനയില്‍ വൃക്കകള്‍ക്ക് തകരാറുണ്ടെന്നു കണ്ടെത്തുകയും ഡയാലിസിസിന് വിധേയനാക്കുകയും ചെയ്തു. ഇപ്പോള്‍ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.