നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സ്വാഗത പ്രസംഗം കാടുകയറി; പ്രസംഗിക്കാൻ നിൽക്കാതെ വേദി വിട്ട് മുഖ്യമന്ത്രി

    സ്വാഗത പ്രസംഗം കാടുകയറി; പ്രസംഗിക്കാൻ നിൽക്കാതെ വേദി വിട്ട് മുഖ്യമന്ത്രി

    സ്വാഗത പ്രസംഗം നീണ്ടതോടെ മുഖ്യമന്ത്രി ഭദ്രദീപം തെളിച്ച്​ ഉദ്​ഘാടനം നിർവഹിച്ചതായി അറിയിച്ച്​ വേദി വിടുകയായിരുന്നു

    മുഖ്യമന്ത്രി പിണറായി വിജയൻ

    മുഖ്യമന്ത്രി പിണറായി വിജയൻ

    • Share this:
      കൊല്ലം: കൊല്ലം ജില്ല ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിന് എത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാൽ സ്വാഗത പ്രാസംഗികയുടെ പ്രസംഗം നീണ്ടതോടെ മുഖ്യമന്ത്രി സംസാരിക്കാതെ മടങ്ങുകയായിരുന്നു. സ്വാഗത പ്രസംഗം 40 മിനിറ്റും കടന്ന് നീണ്ടതോടെ മുഖ്യമന്ത്രി ഭദ്രദീപം തെളിച്ച്​ ഉദ്​ഘാടനം നിർവഹിച്ചതായി അറിയിച്ച്​ വേദി വിടുകയായിരുന്നു.

      സ്വാഗത പ്രസംഗം നടത്തിയ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി നോട്ടീസിലുള്ള 40 ഓളം പേർക്കും പേരെടുത്ത് സ്വാഗതം പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഇതിനിടെ അധ്യക്ഷയായ ആരോഗ്യ മന്ത്രി കെ.കെ ശൈലജ പ്രസംഗം അവസാനിപ്പിക്കാൻ അടുത്ത് വന്ന് പറഞ്ഞെങ്കിലും സ്വാഗത പ്രാസംഗിക ആവേശത്തോടെ പ്രസംഗം തുടർന്നു. ഒടുവിൽ ക്ഷമ നശിച്ച മുഖ്യമന്ത്രി തന്നെ എഴുന്നേറ്റ്​ പ്രസംഗം നിർത്താൻ അറിയിച്ച ശേഷം ഭദ്രദീപം തെളിയിക്കുകയായിരുന്നു.

      Also read: പണിമുടക്കിൽ പങ്കെടുത്തവർക്ക് ശമ്പളത്തോടെ അവധി: സർക്കാരിന് ഹൈക്കോടതിയിൽ തിരിച്ചടി

      തുടർന്ന് മുഖ്യമന്ത്രിയും വേദിയിലുണ്ടായിരുന്നവരും അടുത്ത യോഗ സ്ഥലത്തേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ തൊണ്ടക്ക് അസ്വസ്ഥത ഉള്ളതിനാലാണ് മുഖ്യമന്ത്രി സംസാരിക്കാതെ മടങ്ങിയതെന്ന് തുടർന്ന് അധ്യക്ഷ പ്രസംഗം നടത്തിയ മന്ത്രി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു.

      സ്വാഗത പ്രസംഗം നീണ്ട കാരണത്താൽ മുമ്പും മുഖ്യമന്ത്രി പ്രസംഗിക്കാതെ വേദി വിട്ട് പോയിട്ടുണ്ട്. മുഖ്യമന്ത്രിയായി അധിക നാളാകുന്നതിനു മുമ്പ്  2016 ജൂൺ 22ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ശതോത്തര സുവര്‍ണ്ണ ജൂബിലി ആഘോഷ വേദിയിലെത്തിയ മുഖ്യമന്ത്രിക്ക് എഴുതി തയ്യാറാക്കിയ പ്രസംഗം അവതരിപ്പിക്കാനാവാതെ വേദി വിടേണ്ടി വന്നു. സര്‍വ്വകലാശാല അധ്യാപികയുടെ സ്വാഗത പ്രസംഗം സമയപരിധിയും കടന്ന് കാടു കയറിയപ്പോഴാണ് പ്രസംഗം നടത്തിയവരെ പരസ്യമായി വിമര്‍ശിച്ച് മുഖ്യമന്ത്രിക്കു വേദി വിടേണ്ടി വന്നത്.

      രാവിലെ പതിനൊന്നിന് ചടങ്ങ് നടക്കുമെന്നായിരുന്നു സംഘാടകര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നത്. കൃത്യസമയത്തു തന്നെ അദ്ദേഹം എത്തി.  എന്നാല്‍ മുഖ്യമന്ത്രിയുടെ സമയം പരിഗണിക്കാതെ സംഘാടക സമിതി കണ്‍വീനറും അധ്യാപികയുമായ ഡോ പിഎസ്. ശ്രീകല സ്വാഗത പ്രസംഗം ദീര്‍ഘിപ്പിക്കുകയായിരുന്നു. 11.40 ആയപ്പോഴാണ് സ്വാഗത പ്രസംഗം അവസാനിച്ചത്.

      അദ്ധ്യക്ഷനായി എത്തിയ വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥും തന്റെ പ്രസംഗം ചുരുങ്ങിയ വാക്കുകളില്‍ ഒതുക്കി. എന്നാല്‍ എല്ലാം കഴിഞ്ഞ് ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രസംഗത്തിനായി മുഖ്യമന്ത്രിയെത്തിയപ്പോള്‍ സമയം 11.55 കഴിഞ്ഞിരുന്നു. പ്രസംഗത്തിനായി മുഖ്യമന്ത്രി  വേദിയിൽ എത്തിയപ്പോള്‍ സമയം ദീര്‍ഘിപ്പിച്ചതിലുള്ള അതൃപ്തി മറച്ചുവയ്ക്കാതെ സംസാരിച്ചു.

      "പതിനൊന്നിന് എത്തി പന്ത്രണ്ടിന് മടങ്ങി പോകാമെന്നാണ് ഞാന്‍ കരുതിയത്. ഇനിയിപ്പോള്‍ അതു നടക്കില്ല. ഈ സമയക്രമം അനുസരിച്ചാണ് ഞാന്‍ മറ്റുള്ള പരിപാടികള്‍ക്കും എത്താമെന്ന് സമ്മതിച്ചിട്ടുള്ളത്. എനിക്കിനി എഴുതി തയ്യാറാക്കികൊണ്ടു വന്ന പ്രസംഗം വായിക്കാന്‍ കഴിയില്ല. സ്വാഗതം പറഞ്ഞു കഴിഞ്ഞപ്പോള്‍ തന്നെ 11.40 ആയി." എന്ന് പറഞ്ഞ് കൊണ്ട് മുഖ്യമന്ത്രി വേദി വിടുകയായിരുന്നു.

      First published:
      )}