ലക്കിടി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച മലയാളി സൈനികൻ വി.വി വസന്തകുമാറിൻറെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച എത്തും. വയനാട് ലക്കിടി തൃക്കൈപ്പറ്റയിലെ വീട്ടിലാണ് മുഖ്യമന്ത്രി എത്തുക.
മന്ത്രി എ കെ ബാലൻ ഇന്ന് രാവിലെ വീട് സന്ദര്‍ശിച്ചിരുന്നു. വസന്തകുമാറിന്‍റെ ഭാര്യക്ക് ജോലിയും മക്കളുടെ വിദ്യാഭ്യാസവും ഉറപ്പാക്കുമെന്ന് തൃക്കൈപ്പറ്റയിലെ വീട്ടിലെത്തിയ മന്ത്രി എ കെ ബാലന്‍ അറിയിച്ചു. വസന്തകുമാറിന്‍റെ ഭാര്യ ഷീനയെ പൂക്കോട് വെറ്റിനറി സർവകലാശാലയിലെ ജോലിയിൽ സ്ഥിരപ്പെടുത്തുന്നതും, കുട്ടികളുടെ വിദ്യാഭ്യാസം കേന്ദ്രീയവിദ്യാലയത്തിൽ ആക്കുന്നതും സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മന്ത്രി കുടുംബത്തെ അറിയിച്ചു.
ഫെബ്രുവരി 19ന് ചേരുന്ന ക്യാബിനറ്റ് യോഗത്തിൽ ഇക്കാര്യം തീരുമാനമാകും. നിലവിൽ ദുബായിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തിയാലുടൻ സൈനികന്‍റെ കുടുംബത്തിനുള്ള എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.