പ്രതിപക്ഷനേതാവ് ചെന്നിത്തലയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പ്രതിപക്ഷനേതാവ് ചെന്നിത്തലയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
CM Pinarayi Vijayan Wishes happy birthday to Ramesh Chennithala | ആശംസാസന്ദേശത്തിനു താഴേ നിരവധി കമന്റുകളാണ് എത്തിയിരിക്കുന്നത്. 'അടുത്ത ഒരു നൂറു കൊല്ലം കൂടെ പ്രതിപക്ഷ നേതാവായി തുടരാൻ അദ്ദേഹത്തെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ' - എന്നാണ് ഒരു കമന്റ്.
തിരുവനന്തപുരം: കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മദിനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖർ മുഖ്യമന്ത്രിക്ക് ജന്മദിനാശംസ നേർന്നിരുന്നു. എന്നാൽ, മുഖ്യമന്ത്രി ഇന്ന് ഒരു ജന്മദിനാശംസ നേർന്നിരിക്കുകയാണ്. മറ്റാർക്കുമല്ല, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക്. ട്വിറ്ററിലാണ് മുഖ്യമന്ത്രി പ്രതിപക്ഷനേതാവിന് ആശംസകൾ അറിയിച്ചത്.
'ബഹുമാന്യനായ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയ്ക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു.' - ട്വീറ്റിൽ മുഖ്യമന്ത്രി കുറിച്ചു.
ബഹുമാന്യനായ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയ്ക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു.
Birthday wishes to the Honorable Leader of the Opposition Shri. Ramesh Chennithala (@Chennithala). May you always have good health & happiness. pic.twitter.com/6GhGktOZXZ
— Pinarayi Vijayan (@vijayanpinarayi) May 25, 2020
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ നിരവധി ആരോപണങ്ങൾ
പ്രതിപക്ഷനേതാവ് ഉന്നയിച്ചിരുന്നു. സ്പ്രിങ്ക്ളർ സംബന്ധമായ ആരോപണങ്ങളും ബെവ് ക്യൂ ആപ്പ് സംബന്ധിച്ച്
ആരോപണങ്ങളും ഇതിന് ഉദാഹരണങ്ങളാണ്. എന്നാൽ, ഇതൊന്നും പ്രതിപക്ഷനേതാവിന് ജന്മദിന ആശംസകൾ
നേരുന്നതിൽ മുഖ്യമന്ത്രിക്ക് തടസമായില്ല.
മുഖ്യമന്ത്രിയുടെ ആശംസാസന്ദേശത്തിനു താഴേ നിരവധി കമന്റുകളാണ് എത്തിയിരിക്കുന്നത്. 'അടുത്ത ഒരു നൂറു
കൊല്ലം കൂടെ പ്രതിപക്ഷ നേതാവായി തുടരാൻ അദ്ദേഹത്തെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ' - എന്നാണ് ഒരു കമന്റ്.
'കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ക്രിയാത്മകമായ അഭിപ്രായങ്ങളും, വിമർശനങ്ങളും നൽകുന്നതിനും,
പോരായ്മകൾ ചൂണ്ടി കാണിക്കുന്നതിനും അങ്ങേക്ക് ഇനിയും സാധിക്കട്ടെ. തുടർന്നും പ്രതിപക്ഷ നേതാവിന്റെ
പദവിയിലിരിക്കാൻ സർവേശ്വരൻ അങ്ങേക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ.' - എന്നായിരുന്നു മറ്റൊരു കമന്റ്.
ഏതായാലും, പൊതുവെ കർക്കശക്കാരനായ മുഖ്യമന്ത്രി പ്രതിപക്ഷനേതാവിന് നേർന്ന ജന്മദിനാശംസ
രാഷ്ട്രീയനിരീക്ഷകർക്കും കൗതുകമായി.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.