Sree krishna Jayanthi| 'സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമായി ആഘോഷിക്കാൻ കഴിയട്ടെ'; ശ്രീകൃഷ്ണജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി

'പലവിധത്തിലുള്ള മാനങ്ങൾ ഉള്ളതാണ് കൃഷ്ണസങ്കല്പം. ലീലാകൃഷ്ണൻ മുതൽ പോരാളിയായ കൃഷ്ണൻ വരെയുണ്ട്....'

News18 Malayalam | news18-malayalam
Updated: September 10, 2020, 1:44 PM IST
Sree krishna Jayanthi| 'സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമായി ആഘോഷിക്കാൻ കഴിയട്ടെ'; ശ്രീകൃഷ്ണജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി
News18 Malayalam
  • Share this:
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'പലവിധത്തിലുള്ള മാനങ്ങൾ ഉള്ളതാണ് കൃഷ്ണസങ്കല്പം. ലീലാകൃഷ്ണൻ മുതൽ പോരാളിയായ കൃഷ്ണൻ വരെയുണ്ട്. തേരാളിയായ കൃഷ്ണൻ മുതൽ ദാർശനികനായ കൃഷ്ണൻ വരെയുണ്ട് ആ സങ്കല്പത്തിൽ. അത് ഭക്തിയെ മാത്രമല്ല സാഹിത്യത്തെ വരെ പ്രചോദിപ്പിച്ചിട്ടുണ്ട്. ശ്രീകൃഷ്ണ ജയന്തി ദിനം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമായി ആഘോഷിക്കാൻ ഏവർക്കും കഴിയട്ടെ.'- മുഖ്യമന്ത്രി പറഞ്ഞു.

Also Read- Sree krishna Jayanthi | ഇന്ന് ശ്രീകൃഷ്ണ ജയന്തി; ശോഭായാത്രകൾ ഇല്ല; ആഘോഷങ്ങൾ വീട്ടിൽത്തന്നെ

കോവിഡിന്റെ പശ്ചാത്തലത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ ഇത്തവണ വീടുകൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഗ്രാമ-നഗരവീഥികളിൽ മനോഹര ദൃശ്യമേകുന്ന ശോഭായാത്രകൾ ഇത്തവണയില്ല. ശ്രീകൃഷ്ണൻ അവതരിച്ച ദിനമായ അഷ്ടമി രോഹിണി കൃഷ്ണഭക്തർക്ക് ഏറെ പ്രധാനപ്പെട്ടൊരു ദിനമാണ്.

Also Read- അഷ്ടമിരോഹിണിക്ക് ഗുരുവായൂരൊരുങ്ങി; ആറന്മുളയിൽ ആചാരപരമായ ചടങ്ങുകൾ മാത്രം

ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഉത്തരേന്ത്യക്കാർക്ക് ആഗസ്റ്റ് 10നായിരുന്നു ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങൾ.
Published by: Rajesh V
First published: September 10, 2020, 1:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading