നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Janmashtami 2021 | 'ശ്രീകൃഷ്ണജയന്തി മഹാമാരി കാലത്തെ സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ദിനമാകട്ടെ'; മുഖ്യമന്ത്രിപിണറായി വിജയൻ

  Janmashtami 2021 | 'ശ്രീകൃഷ്ണജയന്തി മഹാമാരി കാലത്തെ സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ദിനമാകട്ടെ'; മുഖ്യമന്ത്രിപിണറായി വിജയൻ

  'കൃഷ്ണ സങ്കൽപങ്ങളിലെ നന്മയും നീതി ബോധവും അശരണരോടുള്ള പ്രതിപത്തിയും സമൂഹത്തിന്‍റെയാകെ ഹൃദയത്തോട് ചേർത്തുവെക്കാൻ ഈ ദിനത്തിന് കഴിയട്ടെ'

  മുഖ്യമന്ത്രി പിണറായി വിജയൻ

  മുഖ്യമന്ത്രി പിണറായി വിജയൻ

  • Share this:
   തിരുവനന്തപുരം: മലയാളികൾക്ക് ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതമനുഭവിക്കുന്നവന് സഹായഹസ്തം നീട്ടുന്നതിന്‍റെയും മഹാമാരി കാലത്തെ പാരസ്പര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ദിനമാകട്ടെ ശ്രീകൃഷ്ണ ജയന്തിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കൃഷ്ണ സങ്കൽപങ്ങളിലെ നന്മയും നീതി ബോധവും അശരണരോടുള്ള പ്രതിപത്തിയും സമൂഹത്തിന്‍റെയാകെ ഹൃദയത്തോട് ചേർത്തുവെക്കാൻ ഈ ദിനത്തിന് കഴിയട്ടെ. ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേരുന്നതായും പിണറായി വിജയൻ അറിയിച്ചു.

   നേരത്തെ കണ്ണൂരിലെ സിപിഎം നേതൃത്വം ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചത് പാർട്ടിക്കുള്ളിലും പുറത്ത് ചർച്ചയായിരുന്നു. പി ജയരാജൻ മുൻകൈയെടുത്താണ് കുട്ടികളുടെ സംഘടനയായ ബാലസംഘത്തിന്‍റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിച്ചത്. ബാലഗോകുലത്തിന്‍റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ആഘോഷങ്ങൾക്ക് ബദലായിട്ടായിരുന്നുവെന്നാണ് അന്ന് പാർട്ടി നേതൃത്വം ഇതിനെ വിശദീകരിച്ചത്. 2015 മുതൽ നടത്തി വന്ന ഈ ആഘോഷം നാലുവർഷത്തിനുശേഷം പാർട്ടി സംസ്ഥാന നേതൃത്വം ഇടപെട്ട് അവസാനിപ്പിച്ചിരുന്നു. ശബരിമല വിഷയം തിരിച്ചടിയായെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു ഇത്. ഇപ്പോൾ മുഖ്യമന്ത്രി ശ്രീകൃഷ്ണ ജയന്തി ആശംസ നേർന്നത്, വരുംദിവസങ്ങളിൽ പാർട്ടിക്കുള്ളിൽ ചർച്ചയാകാനിടയുണ്ട്.

   Janmashtami 2021 | കൃഷ്ണകുടീരം ഉറി ഊഞ്ഞാല്‍ ഒരുക്കി 15 ലക്ഷം വീടുകളില്‍ ശ്രീകൃഷ്ണജയന്തിയ്ക്ക് അമ്പാടിമുറ്റം ഒരുങ്ങും

   ഇത്തവണത്തെ ശ്രീ കൃഷ്ണ ജയന്തി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അയല്‍പക്കത്തെ നാല് ഭവനങ്ങള്‍ ചേര്‍ന്ന് ഒരുക്കുന്ന അമ്പാടിമുറ്റത്താകും ശോഭയാത്രകള്‍ നടത്തുക. ബാലഗോകുലം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ ഇതിന്റെ നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞു. ഗോകുല ഭവനങ്ങളിലും ശോഭയാത്രയില്‍ പതിവായി പങ്കെടുത്ത വരുന്ന ശ്രീകൃഷ്ണ ഭവനങ്ങളിലും ഉറി, ഊഞ്ഞാല്‍ എന്നിവ അലങ്കരിച്ച് അമ്പാടി മുറ്റം ഒരുങ്ങും.

   കേരളത്തില്‍ മായഗോകുലങ്ങള്‍ എന്ന് അറിയപ്പെടുന്ന 1754 ഓണ്‍ലൈന്‍ ബാലഗോകുലങ്ങളിലൂടെയും ശോഭയാത്രകളില്‍ പതിവായി പങ്കെടുത്ത് വരുന്ന ശ്രീകൃഷ്ണ ഭക്തരുടെയും, വിവിധ ഹൈന്ദവ സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തില്‍ തെരഞ്ഞെടുത്ത 7500 സ്ഥലങ്ങളില്‍ 15 ലക്ഷം അമ്പാടിമുറ്റം ഒരുക്കി ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം ആസൂത്രണം ചെയ്തിരിക്കുന്നത്.
    Also Read-Janmashtami 2021: കൃഷ്ണജന്മാഷ്ടമി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും

   അയല്‍പക്കത്തെ നാല് ഭവനങ്ങളില്‍ നിന്ന് രാധകൃഷ്ണ വേഷമണിഞ്ഞ് വരുന്ന കുട്ടികളെ സ്വാഗതം ചെയ്യുകയും അമ്പാടിമുറ്റത്ത് ഉറിയടിയും ഊഞ്ഞാലാട്ടവും കൃഷ്ണപൂക്കളവും ഗോപികാ നൃത്തവും നടക്കും. അമ്പാടിമുറ്റം ഒരുക്കുന്ന ഭവനത്തിലെ അമ്മ, യെശോദ എന്ന സങ്കല്‍പ്പത്തില്‍ രാധാകൃഷ്ണ വേഷമണിഞ്ഞ് വരുന്ന ബാലികാബാലന്മാര്‍ക്ക് അവില്‍ പ്രസാദം നല്‍കും.

   Also Read-Janmashtami 2021 | കൃഷ്ണ ജന്മാഷ്ടമി; രാശിചക്രം അനുസരിച്ച് ഭക്തർ ശ്രീകൃഷ്ണ ഭഗവാന് നിവേദിക്കേണ്ടത് എന്തെല്ലാം?

   ഓഗസ്റ്റ് 26ന് ആരംഭിച്ച ആഘോഷ പരിപാടികളുടെ ഭാഗമായി 'വിഷാദം വെടിയാം, വിജയം വരിയ്ക്കാം' എന്ന സന്ദേശം നല്‍കി ഓണ്‍ലൈന്‍ വഴി ഓരോ താലൂക്കിലും ശ്രീകൃഷ്ണ ഭക്തജനസംഗമവും സാംസ്‌കാരിക പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുന്നു. ഇവയ്ക്ക് പുറമേ ഗോപാല ഭവനങ്ങളില്‍ ചെന്ന് ഗോപൂജ , ഗോപാലവന്ദനം എന്നിവയും ആഘോഷ പരിപാടികളും നടക്കും.
   Published by:Anuraj GR
   First published:
   )}