നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75ാം പിറന്നാൾ

    മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75ാം പിറന്നാൾ

    പിറന്നാൾത്തലേന്ന് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ് പിണറായി വിജയൻ നേരിട്ടത്

    മുഖ്യമന്ത്രി പ‌ിണറായി വിജയൻ

    മുഖ്യമന്ത്രി പ‌ിണറായി വിജയൻ

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാള്‍. രാഷ്ട്രീയമായും ഭരണപരമായും വ്യക്തിപരമായും ഏറ്റവും വലിയ വെല്ലുവിളികളിലൂടെയാണ് മുഖ്യമന്ത്രി കഴിഞ്ഞവര്‍ഷം കടന്നുപോയത്. ഇത്തവണ പിറന്നാൾത്തലേന്ന് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ് പിണറായി വിജയൻ നേരിട്ടത്.

      ഔദ്യോഗിക രേഖകളില്‍ തന്റെ ജനനതീയതി 1944 മാര്‍ച്ച് 21 ആണെങ്കിലും തന്റെ ജനനം 1945 മെയ് 24നാണെന്ന് കൃത്യം മൂന്നു വര്‍ഷങ്ങള്‍ക്കു മുൻപ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെ സത്യപ്രതിജ്ഞാ ചടങ്ങിനെപ്പറ്റി പറയാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് പിണറായി വെളിപ്പെടുത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയവും പിറന്നാളിനൊപ്പം അന്ന് പിണറായി ആഘോഷിച്ചു. എന്നാല്‍ ഈ പിറന്നാള്‍ത്തലേന്ന് വലിയ തിരിച്ചടിയാണ് പിണറായി വിജയന് നേരിട്ടത്.

      പത്തുവര്‍ഷം മുന്‍പ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടി വലിയ തിരിച്ചടി നേരിടുമ്പോഴും പൂര്‍ണ ഉത്തരവാദിത്തം വന്നുവീണത് പിണറായി വിജയന്റെ ചുമലില്‍ ആയിരുന്നു. അന്നു മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ വലിയ ചിരി ചിരിച്ച് പാര്‍ട്ടിസെക്രട്ടറിയെ പരിഹസിച്ചു. ഇന്ന് മുഖ്യമന്ത്രിയായ പിണറായി വിജയന്‍ ചിരിച്ചൊഴിയാന്‍ വയ്യാത്തത്ര പ്രതിസന്ധിയിലാണ്.

      വലിയ വെല്ലുവിളികൾ നിറഞ്ഞ ദിവസങ്ങളാണ് ഇനി മുഖ്യമന്ത്രിക്ക് മുന്നിലുള്ളത്. ആദ്യം നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍. പിന്നാലെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്. അതു കഴിഞ്ഞാൽ‌ നിയമസഭാ തെരഞ്ഞെടുപ്പും. ഇതിനിടെ പ്രളയ പുനര്‍നിര്‍മാണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും.

      First published:
      )}