ഇന്റർഫേസ് /വാർത്ത /Kerala / മുഖ്യമന്ത്രിക്ക് 78-ാം പിറന്നാൾ; ആഘോഷങ്ങളില്ലാതെ പതിവ് തിരക്കുകളിൽ പിണറായി

മുഖ്യമന്ത്രിക്ക് 78-ാം പിറന്നാൾ; ആഘോഷങ്ങളില്ലാതെ പതിവ് തിരക്കുകളിൽ പിണറായി

ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21നാണ് പിണറായി വിജയന്‍റെ പിറന്നാൾ. എന്നാൽ യഥാർത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയൻ തന്നെയാണ് അറിയിച്ചത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78-ാം പിറന്നാൾ. പതിവുപോലെ പ്രത്യേക ആഘോഷങ്ങളൊന്നുമില്ലാതെ ഔദ്യോഗിക തിരക്കുകളിലാണ് മുഖ്യമന്ത്രി. പിറന്നാൾദിനത്തിൽ ഔദ്യോഗിക വസതിയിൽ ബന്ധുക്കൾക്കും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും പായസം നൽകുന്ന പതിവുണ്ട്. അത് ഇത്തവണയും ഉണ്ടാകും.

പിറന്നാൾ ദിനത്തിൽ പതിവുപോലെ മുഖ്യമന്ത്രി രാവിലെ തന്നെ സെക്രട്ടേറയറ്റിലെത്തും. ബുധനാഴ്ചയായതിനാൽ രാവിലെ മന്ത്രിസഭായോഗമുണ്ടാകും. അതിനു ശേഷം സർക്കാരിന്റെ വൻകിട പദ്ധതികളുടെ അവലോകനയോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും.

ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21നാണ് പിണറായി വിജയന്‍റെ പിറന്നാൾ. എന്നാൽ യഥാർത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയൻ തന്നെയാണ് അറിയിച്ചത്. ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്‍റെ തലേദിവസം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

Also Read- Mohanlal Birthday | ‘പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ’; മുഖ്യമന്ത്രി പിണറായി വിജയന്‍

മുണ്ടയിൽ കോരൻ- കല്യാണി ദമ്പതികളുടെ മകനായി 1945 മേയ് 24ന് തലശേരിയിലെ പിണറായിയിലാണ് അദ്ദേഹം ജനിച്ചത്. പിണറായി. വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ ഏഴു വർഷം പൂർത്തിയാകുകയാണ്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Cm pinarayi vijayan, Pinarayi vijayan